ഹരിദ്വാര്‍: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പല സംസ്ഥാനങ്ങളും രാത്രി കര്‍ഫ്യൂവും ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങളും നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. എന്നാല്‍, കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ആയിരക്കണക്കിന് ഭക്തര്‍ കുംഭമേളയ്ക്കായി ഒത്തു കൂടി. മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യാതെ നിരവധി ഭക്തരാണ് ഹരിദ്വാറില്‍ ഒത്തു കൂടിയത്.
മഹാകുംഭിന്റെ ‘ഷാഹി സ്‌നാന്‍’ വേളയില്‍ സംസ്ഥാന ഭരണകൂടം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിച്ചുവെന്ന് മുഖ്യമന്ത്രി തിറത്ത് സിംഗ് റാവത്ത് അവകാശപ്പെട്ടു.
തിങ്കളാഴ്ച നടന്ന രണ്ടാമത്തെ ‘ഷാഹി സ്‌നാന്‍’ വേളയില്‍ 31 ലക്ഷത്തിലധികം ഭക്തര്‍ നദിയില്‍ മുങ്ങിയതായി കുംഭമേള പൊലീസ് കണ്‍ട്രോള്‍ സെല്‍ അറിയിച്ചു. മേളയിൽ എത്തിയ 102 പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി.
കുംഭയിലെ സോംവതി അമവാസ്യയുടെ തലേദിവസം ധാരാളം ഭക്തര്‍ നദിയില്‍ മുങ്ങിയിരുന്നു. അന്നത്തെ ചില ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു
Post Your Comments