KeralaNattuvarthaLatest NewsNews

‘തല്ക്കാലം ഫേസ്ബുക്കിലൂടെ പ്രതികരിക്കാനേ കഴിയൂ, ദയവായി പ്രതികരണം ചോദിക്കരുത്’; ന്യായീകരണവുമായി മുൻ മന്ത്രി കെ.ടി.ജലീൽ

രാജിക്കാര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാത്തതിൽ ന്യായീകരണവുമായി മുൻ മന്ത്രി കെ.ടി. ജലീൽ. ആരോഗ്യാവസ്ഥ നല്ലതല്ലാത്തതിനാൽ രാജിക്കാര്യം സംബന്ധിച്ചുള്ള തന്റെ പ്രതികരണം ചോദിക്കരുതെന്ന് മാദ്ധ്യമങ്ങളോട് ജലീൽ അഭ്യർത്ഥിച്ചു. കഴുത്തിൽ കെട്ടിക്കിടന്ന ഫാറ്റ് നീക്കാനുള്ള ശസ്ത്രക്രിയ അടുത്തിടെയാണ് കഴിഞ്ഞതെന്നും മുഖത്ത് നീർക്കെട്ടുണ്ടെന്നും ജലീൽ പറഞ്ഞു. അതിനാലാണ് ഫേസ്ബുക്ക് വഴി താൻ രാജിവയ്ക്കുന്ന കാര്യം അറിയിച്ചതെന്നും ജലീൽ കൂട്ടിച്ചേർത്തു.

തൃശൂര്‍ അമലയില്‍ വെച്ച് ഒരു സര്‍ജറി കഴിഞ്ഞിരുന്നു. മുഖത്ത് നീര്‍കെട്ടുള്ളതിനാല്‍ രണ്ടാഴ്ച വിശ്രമം വേണമെന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. അസുഖം ഭേദമാകുന്ന മുറക്ക് നേരില്‍ കാണാമെന്നും,അതുവരെ തന്റെ അഭിപ്രായ പ്രകടനങ്ങള്‍ ഫേസ്ബുക്കിൽ കുറിക്കാനേ കഴിയൂ എന്നും കെ.ടി. ജലീൽ പറഞ്ഞു.

പലരും ഫോൺ വിളിച്ചിട്ടും എടുക്കാതിരുന്നത് സംസാരിക്കാൻ കഴിയാത്തതുകൊണ്ടാണ്. മാദ്ധ്യമപ്രവർത്തകർ ബൈറ്റിനായി വരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സംസാരിക്കുമ്പോൾ എല്ലാവരോടുമായി ഒരുമിച്ചേ സംസാരിക്കുകയുള്ളൂ എന്നും ജലീൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button