Latest NewsCricketNewsSports

ഐപിഎൽ; ടോസ് നേടിയ കൊൽക്കത്ത ബൗളിംഗ് തിരഞ്ഞെടുത്തു

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളിംഗ് തിരഞ്ഞെടുത്തു. ഇരുടീമുകളുടെയും രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സൺറൈസേഴ്‌സിനെ പരാജയപ്പെടുത്തിയപ്പോൾ മുംബൈ ഇന്ത്യൻ ആദ്യ മത്സരത്തിൽ ബാംഗ്ലൂരുവിനോട് തോൽവി ഏറ്റുവാങ്ങി. കൊൽക്കത്ത നിരയിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ടീം ഇറങ്ങുന്നത്. അതേസമയം, കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ക്രിസ് ലിന്നിന് പകരം ഡി കോക്ക് കളിക്കും.

മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, കീറോൺ പൊള്ളാർഡ്, ക്രുനാൽ പാണ്ഡ്യ, മാർക്കോ ജാൻസൻ, രാഹുൽ ചഹാർ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുംറ
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: നിതീഷ് റാണ, ശുബ്മാൻ ഗിൽ, രാഹുൽ ത്രിപാഠി, ഇയോൺ മോർഗൻ, ആൻഡ്രെ റസ്സൽ, ദിനേശ് കാർത്തിക്, ഷാക്കിബ് അൽ ഹസൻ, പാറ്റ് കമ്മിൻസ്, ഹർഭജൻ സിംഗ്, പ്രസീദ് കൃഷ്ണ, വരുൺ ചക്രവർത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button