
സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള കേസുകള്‍ക്കായി പിണറായി സര്‍ക്കാര്‍ ചെലവാക്കിയത് 17.87 കോടി രൂപ. സർക്കാരിന് നിയമോപദേശത്തിനും കേസുകളുടെ നടത്തിപ്പിനുമായി അഡ്വക്കേറ്റ് ജനറല്‍ ഉള്‍പ്പടെയുള്ള അഭിഭാഷകര്‍ ഉള്ളപ്പോഴാണ് ഇത്. അഡ്വക്കേറ്റ് ജനറല്‍ അടക്കമുള്ള സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാന്‍ ഒരുമാസം ചെലവാക്കുന്നത് 1.54 കോടി രൂപയാണ്. പൊതുജനങ്ങളെ ജനങ്ങളെ ബാധിക്കാത്ത കേസുകള്‍ ഉൾപ്പെടെ വാദിക്കാന്‍ ലക്ഷങ്ങള്‍ ഈടാക്കുന്ന വക്കീലന്മാരെയാണ് പുറത്തുനിന്ന് കൊണ്ടുവന്നത്.
അത്യാവശ്യങ്ങള്‍ക്കുപോലും പണമില്ലാതെ കടമെടുക്കുന്ന അവസ്ഥയിലാണ് സംസ്ഥാനം. ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട ഹര്‍ജി, കണ്ണൂരിലെ ഷുഹൈബ് വധക്കേസിലെ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കാന്‍ സുപ്രീം കോടതിയില്‍ കേസ് നടത്തിയതിന്, സെന്‍കുമാറിന് ഡി.ജി.പി. സ്ഥാനം നല്‍കുന്നതിനെതിരായ കേസ് തുടങ്ങിയവയ്ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികളാണ് ചെലവാക്കിയത്.
ഇതോടൊപ്പം ലൈഫ് മിഷന്‍, ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ എടുത്ത സംഭവം, ശബരിമല വിമാനത്താവളം, തിരുവനന്തപുരം വിമാനത്താവളം തുടങ്ങിയ കേസുകള്‍ക്കുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകര്‍ക്ക് നല്‍കിയ പ്രതിഫലം കൂടി കൂട്ടുമ്പോൾ തുക ഇനിയും കൂടും.
Post Your Comments