ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ രാജ്യങ്ങളിലും ജപ്പാനിലും അടക്കം ഉപയോഗിക്കുന്ന കോവിഡ് വാക്‌സിനുകള്‍ക്ക് രാജ്യത്ത് അനുമതി നല്‍കുന്നത് വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. വാക്‌സിനേഷന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനായാണ് നിര്‍ണായക തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തുടങ്ങിയ വാക്‌സിന്‍ നിര്‍മാതാക്കള്‍ എത്രയും വേഗം ഇന്ത്യയിലെത്തുമെന്നത് പ്രതീക്ഷിക്കുന്നതായും ഇവരെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതായും വാക്‌സിന്‍ അഡ്മിനിസ്ട്രേഷന്‍ സംബന്ധിച്ച ദേശീയ വിദഗ്ദ്ധ സമിതിയുടെ ചെയര്‍മാന്‍ വി.കെ. പോള്‍ പറഞ്ഞു.
Read Also :വസുധൈവ കുടുംബകം; വാക്‌സിൻ വിതരണത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി വിദേശകാര്യമന്ത്രി
ലോകാരോഗ്യ സംഘടനയോ യു.എസ്, യൂറോപ്പ്, യു.കെ, ജപ്പാന്‍ എന്നിവിടങ്ങളിലെ അധികാരികള്‍ അംഗീകരിച്ചതോ ആയ വാക്‌സിനുകള്‍ക്ക് ഇന്ത്യയില്‍ അടിയന്തര ഉപയോഗ അനുമതി നല്‍കാം, അംഗീകാരത്തിനു ശേഷമുള്ള സമാന്തര ബ്രിഡ്ജിംഗ് ക്ലിനിക്കല്‍ ട്രയല്‍ ആവശ്യമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Post Your Comments