Latest NewsNewsIndia

ക്ഷേത്രമായാലും മാസ്‌ക് വേണം; കുടുംബാം​ഗങ്ങളുടെ മുന്നിലിട്ട് യുവാവിനെ തല്ലിച്ചതച്ച് പോലീസ്

അതേസമയം പോലീസുകാർക്കെതിരെ വെറും വീഡിയോയുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒഡിഷ: ക്ഷേത്രത്തിനുള്ളിൽ മാസ്ക് ധരിക്കാത്തതിനെ തുടർന്ന് യുവാവിനെ കുടുംബാം​ഗങ്ങൾക്ക് മുന്നിലിട്ട് തല്ലിച്ചതച്ച് പോലീസ്. ഒഡീഷയിലെ ഭദ്രക് ജില്ലയിലെ അറാഡി പോലീസ് സ്റ്റേഷന് സമീപത്താണ് സംഭവം. ബത്താലി ​ഗ്രാമത്തിലെ ശുഭരജ്ഞൻ മേകാപ് എന്ന യുവാവിനാണ് മർദ്ദനമേറ്റത്. ഏപ്രിൽ 10നാണ് സംഭവം നടന്നത്. മകന് മർദ്ദനമേൽക്കുന്നത് കണ്ട പിതാവ്, മകനെ വിട്ടയക്കാനും ഇനി മേലിൽ തെറ്റ് ആവർത്തിക്കുകയില്ലെന്നും അപേക്ഷിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ പോലീസ് ഉദ്യോ​ഗസ്ഥർ തയ്യാറായില്ല.

Read Also: വെള്ളക്കര വർധനവ് പ്രാബല്യത്തിൽ; അടിസ്ഥാന കുടിവെള്ള നിരക്കിൽ അഞ്ചു ശതമാനം വർധനവ്

എന്നാൽ സംഭവത്തിന്റെ വീഡിയോ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യാനുള്ള യുവാവിന്റെ പെട്ടെന്നുളള ശ്രമമാണ് പോലീസുകാരെ കൂടുതൽ പ്രകോപിപ്പിച്ചത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ സബ് ഡിവിഷണൽ ഓഫീസരം ചുമതലപ്പെടുത്തിയതായി ഭദ്രക് എസ് പി ചരൺ മീന പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം പോലീസുകാർക്കെതിരെ വെറും വീഡിയോയുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button