ഭുവനേശ്വർ : ഒഡിഷയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ വൻ മുന്നേറ്റം കാഴ്ചവെച്ച് ബിജെപി. 175 ജില്ല പരിഷത്തിലേക്ക് നടന്ന വോട്ടെടുപ്പിൽ 79 സീറ്റുകളുമായി ബിജെഡി മുന്നേറുമ്പോൾ 61 സീറ്റുകളുമായി ബിജെപി തൊട്ടു പിന്നിലുണ്ട്. അതേസമയം കോൺഗ്രസിന് വെറും പതിനഞ്ച് സീറ്റ് മാത്രമേ ലഭിച്ചിട്ടുള്ളൂ.
കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലായി ആകെ 362 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പിൽ ബിജെപി 119 സീറ്റുകൾ നേടിയിരുന്നു. 2012 ൽ 36 സീറ്റുകളാണ് ബിജെപിക്ക് ഉണ്ടായിരുന്നത് . കോൺഗ്രസിന് 126 സീറ്റുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 26 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റമാണ് ബിജെപി നടത്തിയിരിക്കുന്നത് . 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ മുന്നേറ്റം തുടരുമെന്ന് തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ.
Post Your Comments