
ഒഡീഷ: അസുഖബാധിതയായി മരിച്ച മകളെ തിരികെ കൊണ്ടുവരാൻ പൂജ ചെയ്ത് കുടുംബം. ഒഡീഷയിലെ ബൗദ് ജില്ലയിലാണ് സംഭവം. മരണമടഞ്ഞ പത്ത് വയസുകാരി ഷ്രബാനി കന്‍ഹാറിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനാണ് മാതാപിതാക്കള്‍ പൂജ ചെയ്തത്.
ഗോപബന്ധു കന്‍ഹര്‍ എന്നയാളുടെ മകളാണ് ഷ്രബാനി. ഡിസംബര്‍ 7നാണ് കുട്ടി മരിച്ചത്. ചിക്കന്‍ പോക്‌സ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് മൃതദേഹം അടക്കം ചെയ്യാതെ മഹാനന്ദി നദിക്കരയിലെ കാട്ടില്‍ ഉപേക്ഷിച്ച് ബന്ധുക്കൾ മടങ്ങി. പക്ഷെ ഏഴ് ദിവസത്തിന് ശേഷവും മൃതദേഹം അഴുകിയില്ല. തുടര്‍ന്ന് കുട്ടി ശരിക്കും മരണപ്പെട്ടിട്ടില്ലെന്ന് കരുതി കുടുംബാംഗങ്ങള്‍ പൂജ നടത്തുകയായിരുന്നു. പ്രാദേശിക സിദ്ധന്‍മാരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പൂജ.
Post Your Comments