ഭുവനേശ്വര്‍: ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്രതയാര്‍ജിക്കുന്നു.കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്രതയാര്‍ജിക്കുന്നതായി മുന്നറിയിപ്പ് നല്‍കി. ഒഡീഷയില്‍ ഈ ന്യൂനമര്‍ദ്ദം ഭീഷണിയുയര്‍ത്തുന്നു.
സംസ്ഥാനത്ത് ന്യൂനമര്‍ദ്ദം കാരണം കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്നു മുതല്‍ ഞായറാഴ്ചവരെ ഇത് തുടരും.
കടലില്‍ മത്സ്യത്തൊഴിലാളികള്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. അടുത്ത മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഈ ന്യൂനമര്‍ദ്ദം ആന്ധ്രയിലേക്കും, തമിഴ്നാട് തീരങ്ങളിലെക്കും നീങ്ങാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Post Your Comments