തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 26 മണ്ഡലങ്ങളില്‍ വിജയ പ്രതീക്ഷ ഉയര്‍ത്തുന്ന പ്രകടനം കാഴ്ച വയ്ക്കാന്‍ എന്‍.ഡി.എ സഖ്യത്തിന് സാദ്ധ്യമായതായാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. കൂടാതെ, 20 മുതല്‍ 30 വരെ മണ്ഡലങ്ങളില്‍ ബി.ജെ.പി സഖ്യം രണ്ടാം സ്ഥാനത്തെത്തുമെന്നും.
വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ കൂടുതലും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ,തൃശൂര്‍ ജില്ലകളിലാണ്. ഇതില്‍ത്തന്നെ 12 സീറ്റില്‍ ജയിക്കുമോ തോല്‍ക്കുമോ എന്നാര്‍ക്കും ഉറപ്പിച്ച് പറയാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതില്‍ ആറെണ്ണമെങ്കിലും കിട്ടുമെന്നാണ് പാര്‍ട്ടി കരുതുന്നത്.
അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ബൂത്ത് , നിയോജക മണ്ഡലം തലത്തിലും,തുടര്‍ന്ന് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും പാര്‍ട്ടി തിരഞ്ഞെടുപ്പിന്റെ വിലയിരുത്തല്‍ നടത്തും.
തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലും, പ്രചാരണത്തിലും ന്യൂനതയുണ്ടോ, കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഫലപ്രദമായി ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞോ, പുതിയ ഏതൊക്കെ സാമൂഹ്യവിഭാഗങ്ങളാണ് ബി.ജെ.പിയോടടുത്തത് തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും.
Post Your Comments