Latest NewsNewsIndia

കമ്യൂണിസ്റ്റ് ഭീകരർക്കെതിരെ നിർണായക നീക്കങ്ങൾ ആരംഭിച്ച് കേന്ദ്രസർക്കാർ

റായ്പൂർ : കമ്യൂണിസ്റ്റ് ഭീകര മേഖലകളിലെ റോഡ് നിർമ്മാണം വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കമ്യൂണിസ്റ്റ് ഭീകരരെ എളുപ്പത്തിൽ നേരിടുന്നതിന്റെ ഭാഗമായാണ് നടപടി.

Read Also : കേരളത്തിൽ റമദാന്‍ വ്രതാരംഭം ഇന്ന്

കമ്യൂണിസ്റ്റ് ഭീകര മേഖലകളായ ബസ്തർ, ബിജാപൂർ, ദന്തേവാഡ, കൻകെർ, നാരായൺപൂർ, രജനന്ദഗാവ്, സുഖ്മ, കൊണ്ടാഗാവ് എന്നീ ജില്ലകളിലെ റോഡ് നിർമ്മാണങ്ങളാണ് വേഗത്തിലാക്കുക. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഭീകരർ തടസ്സം സൃഷ്ടിക്കാൻ സാദ്ധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.

കമ്യൂണിസ്റ്റ് ഭീകര പ്രദേശങ്ങളിൽ വികസനമെത്തിക്കുന്നതിന്റെ ഭാഗമായി 2016ലാണ് കേന്ദ്രസർക്കാർ റോഡ് നിർമ്മാണത്തിന് അനുമതി നൽകിയത്. ഛത്തീസ്ഗഡിന് 2,479 കിലോമീറ്റർ റോഡ് നിർമ്മിക്കാനാണ് അനുമതി. ഇതുവരെ 500 കിലോമീറ്റർ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button