KeralaLatest NewsNews

കേരളത്തിൽ റമദാന്‍ വ്രതാരംഭം ഇന്ന്​

തിരുവനന്തപുരം : റമദാന്‍ മാസപ്പിറവി ദൃശ്യമായതായി ലഭിച്ച സ്ഥിരീകരിക്കപ്പെട്ട റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്​ച റമദാന്‍ വ്രതം ആരംഭിക്കുമെന്ന്​ പാളയം ഇമാം ഡോ. വി.പി. സുഹൈബ്​ മൗലവി​യും ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്​കുഞ്ഞ്​ മൗലവിയും അറിയിച്ചു.

Read Also : ഐപിഎൽ : സഞ്ജുവിന്റെ സെഞ്ച്വറി പാഴായി ; പഞ്ചാബിന് തകർപ്പൻ ജയം

ചൊവ്വാഴ്​ച റമദാന്‍ ഒന്നായിരിക്കുമെന്ന്​ തിരുവനന്തപുരം വലിയ ഖാദി ചേലക്കുളം മുഹമ്മദ്​ അബുല്‍ബുഷ്​റ മൗലവിയുടെ അധ്യക്ഷതയില്‍ മണക്കാട്​​ വലിയപള്ളിയില്‍ നടന്ന ഇമാമുമാരുടെയും മഹല്ല്​ ഭാരവാഹികളുടെയും സംയുക്ത യോഗം പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button