പാലക്കാട് കടമ്പഴിപ്പുറത്ത് വായില്യാംകുന്ന് ക്ഷേത്രഭൂമിയിൽ ലീഗിൻ്റെ കൊടിയുയർത്തിയും മുസ്ളിം ഹിന്ദു പ്രണയം പറഞ്ഞും നടത്തിയ ഷൂട്ടിംഗ് നിർത്തിവെച്ച സംഭവത്തിൽ സിനിമയുടെ അണിയറ പ്രവർത്തകർക്ക് പിന്തുണ അറിയിച്ച പുരോഗമന കലാസാഹിത്യ സംഘത്തെ പരിഹസിച്ച് സംവിധായകൻ അലി അക്ബർ. ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം.
‘എ കെ ജി സെന്ററിനകത്ത് എന്റെ വാരിയൻ കുന്നൻ സിനിമയുടെ ഒരു സീൻ എടുത്തോട്ടെ പു. കാ. സാ…. സഖാവെ..’ എന്ന് ചോദിക്കുകയാണ് അലി അക്ബർ. നേരത്തേ ക്ഷേത്രഭൂമിയിലെ വിവാദമായ ചിത്രീകരണത്തിനെതിരെയും അലി അക്ബർ രംഗത്തെത്തിയിരുന്നു. ”അലി അക്ബര്‍ വാരിയന്‍കുന്നന്‍ എടുക്കുമ്പോള്‍ സുടൂസിന് ചൊറിച്ചില്‍, അമ്പലത്തില്‍ ജിഹാദ് എടുത്താല്‍, ഒരു തടവല്‍ സുഖം.ഹാഹഹ”, ”അമ്പലത്തില്‍ പച്ചചെങ്കൊടി, തലേല്‍ കെട്ട്. ന്താല്ലേ. രണ്ട് നിസ്‌ക്കാരപ്പായകൂടി ആവാമായിരുന്നു. ‘അല്‍ അമ്പലം’ എന്നെന്നാവുമോ” എന്നാണ് അലി അക്ബര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ഹിന്ദു-മുസ്ലീം പ്രണയം പ്രമേയമാകുന്ന ‘നീയാം നദി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് കഴിഞ്ഞ ശനിയാഴ്ച ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. സംഭവത്തിൽ സിനിമയുടെ അണിയറ പ്രവർത്തകർക്ക് പിന്തുണയുമായി ഡി വൈ എഫ് ഐ രംഗത്തെത്തിയിരുന്നു.
Post Your Comments