KeralaLatest NewsNews

ലോകായുക്ത വിധി മാനിക്കാത്ത പിണറായി വിജയനോട് ഇ.കെ.നായനാരുടെ ആത്മാവ് പൊറുക്കില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ മന്ത്രി കെ.ടി. ജലീലിനെ മന്ത്രിസഭയില്‍നിന്നും പുറത്താക്കണമെന്ന ലോകായുക്ത വിധി മാനിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനോട് ലോകായുക്ത നിയമം കൊണ്ടുവന്ന ഇ.കെ.നായനാരുടെ ആത്മാവ് പൊറുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Read Also : സംസ്ഥാനത്ത് കോഴി വില റെക്കോർഡിലേക്ക്

സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സിറിയക് ജോസഫും മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദുമാണ് ലോകായുക്ത വിധി പുറപ്പെടുവിച്ചത്. ആദ്യമായാണ് ഒരു മന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹത നഷ്ടപ്പെട്ടു എന്നും രാജിവച്ച്‌ പുറത്തു പോകണമെന്നും ലോകായുക്ത വിധിക്കുന്നത്. എന്നിട്ടും ഇത്രയും ഗുരുതരമായ അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ മന്ത്രിയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്ത വിധിക്ക് അപ്പീലില്ല എന്നാണ് നീതിന്യായരംഗത്തെ വിദഗ്ധര്‍ പറയുന്നത്. സാങ്കേതികമായി ഹൈക്കോടതിയില്‍ പോകാമെന്നേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ജലീലിന്റെ ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രിയും തുല്യ ഉത്തരവാദിയാണ്. ജലീലിന്റെ ബന്ധുവിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിയമനം നല്‍കാനായി യോഗ്യതയില്‍ ഇളവ് വരുത്തുന്ന ഉത്തരവില്‍ മന്ത്രിസഭയെ മറി കടന്ന് ഒപ്പുവച്ചത് മുഖ്യമന്ത്രിയാണ്. അങ്ങനെ ഈ കേസിലെ കൂട്ടുപ്രതിയായതിനാലാണ് മുഖ്യമന്ത്രിക്ക് ജലീലിനെ പുറത്താക്കാന്‍ കഴിയാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button