കൊച്ചി : ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന പി.സി ജോര്‍ജിന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി. ഇല്ലാത്ത ലവ് ജിഹാദും മതരാഷ്ട്ര തീവ്രവാദ ആരോപണവും ഒരു സമുദായത്തിനുനേരെ ഉന്നയിച്ച് ഭൂരിപക്ഷ സമൂഹത്തിന്റെ പിന്തുണ നേടാനുള്ള ഹീനശ്രമമാണ് പി.സി. ജോർജ് നടത്തുന്നതെന്നും ജമാഅത്ത് കൗണ്‍സില്‍ ആരോപിച്ചു. ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കാത്തതുകൊണ്ടാണ് ഹിന്ദു രാഷ്ട്രവാദം ഉയർത്തുന്നത്. ഇയാൾക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
തൊടുപുഴയിൽ എച്ച്ആർഡിഎസ് സ്വാതന്ത്ര്യദിന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പിസി ജോര്‍ജ് ഇക്കാര്യം പറഞ്ഞത്. നമ്മുടെ രാജ്യം ഭരണഘടനപ്രകാരം മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമാണ്. ആ രാഷ്ട്രത്തിൽ ലവ് ജിഹാദ് ഉൾപ്പെടെയുള്ള വർഗീയതയാണ് എങ്ങും. അത് കേരളത്തിൽ കൂടുതലാണ്. ലോക ഹൈന്ദവരിൽ 68 ശതമാനം ഇന്ത്യയിലാണ്. എല്ലാ രാഷ്ട്രങ്ങളും ഒരു മതത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു.
Read Also : ‘എ.കെ.ജി സെന്ററിനകത്ത് വാരിയൻകുന്നൻ സിനിമയുടെ ഒരു സീൻ എടുത്തോട്ടെ പു.ക.സ സഖാവെ’; പരിഹസിച്ച് അലി അക്ബർ
ഇസ്ലാമല്ലാത്തത് ശരിയല്ലെന്ന് പറയുന്നവരാണ് അറേബ്യൻ രാഷ്ട്രങ്ങൾ. അമേരിക്ക ഉൾപ്പെടെയുള്ള രാഷ്ട്രങ്ങളും ആ നിലയിലാണ്. ഫ്രാൻസ് മുസ്ലിംങ്ങൾ കൈയേറി മുസ്ലിം രാഷ്ട്രമാക്കുകയാണ്. ഇംഗ്ലണ്ടും മുസ്ലിംങ്ങൾ കൈയേറാൻ താമസമില്ല. 2030-ഓടെ ഇന്ത്യ മുസ്ലിം രാജ്യമാക്കാൻ കേരളത്തിൽ അവർ പ്രവർത്തിക്കുകയാണ്. നോട്ട് നിരോധനത്തോടെ പുറത്ത് നിന്നുള്ള വരുമാനം നിലച്ചതോടെ അതിന് തടസമുണ്ടായി. ഈ രാജ്യത്തെ ഏതെങ്കിലും വിഭാഗത്തിന് വിട്ടുകൊടുക്കണോയെന്ന് ചർച്ച ചെയ്യണം. എല്ലാവരും ഇത് മൂടിവച്ചിരിക്കുകയാണ്. എന്നാൽ എനിക്ക് അതിന് സൗകര്യമില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.
Post Your Comments