Latest NewsNews

മോദിയുടെ ഭരണത്തിലും ഭരണഘടന ഉറപ്പാക്കാന്‍ കോടതികള്‍ക്ക് കഴിയും എന്നതിന് തെളിവാണ് ഈ വിധിയെന്ന് എം.എ.ബേബി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്ന മേയ് രണ്ടിനകം സംസ്ഥാനത്ത് രാജ്യസഭാ തിരഞ്ഞെടുപ്പു നടത്തണമെന്ന ഹൈക്കോടതി വിധി ജനാധിപത്യത്തിന് കരുത്തെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. ഭരണകക്ഷിയുടെ ആജ്ഞ അനുസരിക്കേണ്ട സ്ഥാപനമല്ല തിരഞ്ഞെടുപ്പ് കമ്മിഷന്‍. നരേന്ദ്ര മോദിയുടെ ഭരണത്തിലും ഭരണഘടന ഉറപ്പാക്കാന്‍ കോടതികള്‍ക്ക് കഴിയും എന്നതിന് തെളിവാണ് വിധിയെന്നും എം.എ.ബേബി പറഞ്ഞു.

Read Also : കോവിഡ് വ്യാപനം : പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി വ്യോമയാന മന്ത്രാലയം

ജനാധിപത്യ നടപടിയില്‍നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പിന്മാറിയതിനു ലഭിച്ച തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. രാജ്യസഭാ തിരഞ്ഞെടുപ്പ് വിഷയത്തില്‍ കമ്മിഷന്‍ സ്വീകരിച്ച നിലപാട് ദൗര്‍ഭാഗ്യകരമായിരുന്നുവെന്നും വിജയരാഘവന്‍ തൃശൂരില്‍ പറഞ്ഞു. മേയ് രണ്ടിനകം സംസ്ഥാനത്ത് രാജ്യസഭാ തിരഞ്ഞെടുപ്പു നടത്തണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. നിലവിലുള്ള നിയമസഭാംഗങ്ങള്‍ക്കായിരിക്കും രാജ്യസഭയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button