കൊല്ലം ജില്ലയില്‍ വോട്ട് മറിക്കല്‍ ആരോപണവുമായി എല്‍ഡിഎഫ്. കൊല്ലം ജില്ലയില്‍ ചാത്തന്നൂരില്‍ ആണ് ആരോപണം. ഇടത് മുന്നണിയുടെ ആരോപണം മണ്ഡലത്തില്‍ ബിജെപിക്കായി യുഡിഎഫ് വോട്ട് മറിച്ചു എന്നതാണ്. മണ്ഡലത്തില്‍ എല്‍ഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വോട്ടുകള്‍ മറിച്ചാലും വിജയം നേടുമെന്ന് ജി എസ് ജയലാല്‍ അറിയിച്ചു.
ചാത്തന്നൂരില്‍ കഴിഞ്ഞ തവണ ബിജെപി രണ്ടാമതെത്തിയിരുന്നു. ബിജെപി ചാത്തന്നൂരിനെ പരിഗണിച്ചത് എ പ്ലസ് മണ്ഡലം എന്ന നിലയിലാണ്. പോളിംഗ് അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ബിജെപി സ്ഥാനാര്‍ത്ഥി യുഡിഎഫിന്റെ ബൂത്തുകളില്‍ എത്തി നന്ദി അറിയിച്ചതായും എല്‍ഡിഎഫ് ആരോപിക്കുന്നു.
read also: സചിന്‍ വാസെയുടെ കൂട്ടാളിയായ ഇൻസ്‌പെക്ടർ റിയാസ് ഖാസിയെ എന്‍ഐ എ അറസ്റ്റ്ചെയ്തു
യുഡിഎഫിന്റെ പല ബൂത്തുകളും തെരഞ്ഞെടുപ്പ് ദിവസം നിര്‍ജീവമായിരുന്നു വെന്നും കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി മറിച്ചുവെന്നും ഇടത് മുന്നണി ആരോപിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി ഗോപകുമാര്‍ ആണ് യുഡിഎഫ് ബൂത്തുകളില്‍ എത്തി നന്ദി അറിയിച്ചത്.
Post Your Comments