കൊച്ചി: ബിനാലെയ്ക്ക് എത്തിയ അമേരിക്കന്‍ കലാകാരന്‍ തന്റെ കലാസൃഷ്ടികള്‍ എറിഞ്ഞുടച്ചു. തൊഴിലാളികള്‍ നോക്കുകൂലി ചോദിച്ചതില്‍ പ്രതിഷേധിച്ചാണ് കലാകാരന്റെ ഈ പ്രതിഷേധം.
മട്ടാഞ്ചേരിയില്‍ ബിനാലെയുടെ കൊലാറ്ററല്‍ പ്രദര്‍ശനം നടന്ന മില്‍ ഹോള്‍ കോംപൗണ്ടിലായിരുന്നു സംഭവം. ‘സ്ലീപിംഗ് ത്രൂ ദി മ്യൂസിയം’ എന്ന കലാസൃഷ്ടിയാണ് അമേരിക്കൻ കലാകാരന്‍ വാസ്‌വോ ഒരുക്കിയത്. പ്രദര്‍ശനം കഴിഞ്ഞ് സാധനങ്ങള്‍ തിരികെ കൊണ്ടുപോകാന്‍ ഒരുങ്ങിയപ്പോഴാണ് തൊഴിലാളി യൂണിയനുകള്‍ നോക്കുകൂലിയായി 60,000 രൂപ ചോദിച്ച് എത്തിയത്. നോക്കുകൂലി കൊടുക്കാതെ സാധനങ്ങള്‍ കൊണ്ടുപോകാനാകില്ലെന്ന് മനസ്സിലായതോടെയാണ് വാസ് വോ തന്റെ കലാസൃഷ്ടികളെല്ലാം അവിടെ വച്ച് തന്നെ എറിഞ്ഞുടച്ച് ദൃശ്യങ്ങള്‍ യു ട്യൂബിലൂടെ പങ്കുവച്ചു.
read also:ബഹിരാകാശത്ത് ലോകശക്തികള്‍ നടത്തുന്ന ആയുധ തേര്‍വാഴ്ച്ചയ്‌ക്കെതിരെ റഷ്യ
ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ‘ഇത് കേരളത്തിലെ യൂണിയന്‍കാര്‍ക്കുള്ള ഒരു സാക്ഷ്യപത്രമാണെന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. ” കമ്മ്യൂണിസ്സം ഭരിച്ച ഏതെങ്കിലും രാജ്യം നന്നായിട്ടുണ്ടോ, ഇത് കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌കാര്‍ക്കുള്ള ഒരു സാക്ഷ്യ പത്രമാണ് എങ്ങനെയാണ് അവര്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ബിസിനിസിനെ തകര്‍ക്കുന്നതെന്നുമുള്ള സാക്ഷ്യം ” വാസ് വോ യൂ ട്യൂബിലൂടെ പറയുന്നു
Post Your Comments