COVID 19Latest NewsNewsInternational

ചൈനീസ് വാക്‌സിനുകള്‍ക്ക് ഫലപ്രാപ്തി കുറവെന്ന് ഉദ്യോഗസ്ഥൻ; പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് ചൈന

ചൈന നിര്‍മിക്കുന്ന കോവിഡ് വാക്‌സിനുകള്‍ക്ക് ഫലപ്രാപ്തി കുറവാണെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മേധാവി ജോര്‍ജ് ഫു ഗാവോ. ഫലപ്രാപ്തി മെച്ചപ്പെടുത്താന്‍ വിവിധ വിവിധ തരത്തിലുള്ള ആലോചനകൾ പരിഗണനയിലുണ്ടെന്നും ഫു ഗാവോ സൂചിപ്പിച്ചു. മറ്റു രാജ്യങ്ങളിലേക്ക് ദശലക്ഷക്കണക്കിന് വാക്‌സിന്‍ ഡോസുകള്‍ കയറ്റുമതി ചെയ്തിരുന്നു.

ചൈനയില്‍ നിന്നുള്ള വാക്‌സിനുകള്‍ ഇൻഡൊനീഷ്യ, പാക്‌സ്താന്‍, യുഎഇ, ബ്രസീല്‍, ഈജിപ്ത് തുടങ്ങി വിവിധ രാജ്യങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നു. വാക്‌സിനുകളുടെ ഫലപ്രാപ്തി മെച്ചപ്പെടുത്താന്‍ വിവിധ തരത്തിലുള്ള ആലോചനകളാണ് പരിഗണനയിലെന്ന് ഫു ഗാവോ പറഞ്ഞു. വിവിധ സാങ്കേതിക വിദ്യകളാല്‍ നിര്‍മിച്ച വാക്‌സിനുകള്‍ കൂട്ടിക്കലര്‍ത്തി ഉപയോഗിക്കുന്ന കാര്യവും ആലോചിച്ചു വരുന്നതായി ഗാവോ പറഞ്ഞു.

ചൈനീസ് വാക്‌സിനുകളെ കുറിച്ചുള്ള ഫു ഗാവോയുടെ പരാമര്‍ശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതിലാണ് പ്രചരിച്ചത്. ഇത് വാക്‌സിനുകളെ കുറിച്ചുള്ള ആശയക്കുഴപ്പനിടയാക്കി. അതേസമയം ഫു ഗാവോയുടെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അറുപതിലധികം രാജ്യങ്ങളാണ് ചൈനീസ് വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കിയത്.

shortlink

Post Your Comments


Back to top button