കാഠ്മണ്ഡു ∙ ചൈനീസ് വാക്‌സീന്‍ സ്വീകരിക്കാന്‍ നേപ്പാളിനുമേല്‍ ചൈന സമ്മര്‍ദം ചെലുത്തിയെന്നു റിപ്പോർട്ട്. നേപ്പാള്‍ വിദേശകാര്യ മന്ത്രാലയവും ചൈനീസ് എംബസിയും തമ്മില്‍ നടത്തിയ ആശയവിനിമയത്തിന്റെ വിവരങ്ങളാണു ചോര്‍ന്നത്. ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പാകുന്നതിനു മുൻപുതന്നെ വാക്‌സീന്‍ അംഗീകരിക്കാനാണു ചൈന സമ്മര്‍ദം ചെലുത്തിയതെന്നു നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നേപ്പാള്‍ സര്‍ക്കാര്‍ ഇതുവരെ ചൈചൈനീസ് വാക്‌സീന്‍ ഉപയോഗത്തിന് അനുമതി നല്‍കിയിട്ടില്ല. ഇന്ത്യയും യുകെയും 20 ലക്ഷം വാക്‌സീന്‍ ഡോസ് നേപ്പാളിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഏതു തരത്തിലാണ് ചൈനീസ് വാക്‌സീനായ സിനോവാക് നേപ്പാളിനെക്കൊണ്ടു ചൈന പെട്ടെന്ന് സ്വീകരിപ്പിച്ചതെന്നു വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണു പുറത്തുവന്നത്. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രദീപ് കുമാര്‍ ഗ്യാവ്‌ലിയുമായി വെള്ളിയാഴ്ച ഫോണില്‍ സംസാരിച്ചു.
read also : നിയമന അട്ടിമറിക്കിടെ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ഗവ. ഉത്തരവുകൾ ലഭ്യമാക്കിയിരുന്ന പേജ് ‘അപ്രത്യക്ഷം’
ആദ്യം വാക്‌സീന്‍ അംഗീകരിക്കുക, പിന്നീട് വാക്‌സീന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കാം എന്നാണ് വിദേശകാര്യമന്ത്രി അറിയിച്ചത്.ആവശ്യമുള്ള രേഖകള്‍ പിന്നാലെ നല്‍കും, അടിയന്തരമായി വാക്‌സീന്‍ എടുത്തു തുടങ്ങുകയെന്ന കത്തും ചൈനീസ് എംബസി നേപ്പാളിന് അയച്ചിരുന്നു. അല്ലെങ്കില്‍ വാക്‌സീനു വേണ്ടി നേപ്പാള്‍ ഏറെ സമയം കാത്തിരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ചൈന നല്‍കിയത്. ഈ കത്തും മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
Post Your Comments