ലോകത്തിന് കൊറോണയെ സംഭാവന ചെയ്ത ചൈന നിര്‍മ്മിച്ച രണ്ട് കോവിഡ് വാക്സിനുകളും ഫലപ്രദമല്ലെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഏകദേശം 53 രാജ്യങ്ങളാണ് ഇതുവരെ ചൈനീസ് വാക്സിന് ഓര്‍ഡര്‍ നല്‍കിയിരിക്കുനന്നത്. അവയില്‍ മിക്കതും തെക്കേ അമേരിക്ക, ആഫ്രിക്ക, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ വികസ്വര രാജ്യങ്ങളാണ്. വിലക്കുറവാണ് എന്നതും സംഭരണ പ്രക്രിയ ലളിതമാണ് എന്നതുമാണ് ഈ രാജ്യങ്ങളെ ചൈനയിലേക്ക് ആകര്‍ഷിക്കാന്‍ കാരണം.
സാങ്കേതിക വിദ്യ അത്രയേറെയൊന്നും വികസിക്കാത്ത ഇത്തരം രാജ്യങ്ങളില്‍ ഒരു നിശ്ചിത താപനിലയില്‍ മറ്റു വാക്സിനുകള്‍ സൂക്ഷിക്കണം എന്നത് തികച്ചും അപ്രായോഗികമാണ്. അതേസമയം ചൈനീസ് വാക്സിന്‍ മാത്രം ഉപയോഗിച്ച ചിലിയില്‍ ഇപ്പോള്‍ രോഗവ്യാപനം അതിശക്തമാവുകയാണ്. ലാറ്റിന്‍ അമേരിക്കയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും അധികം വാക്സിനുകള്‍ നല്‍കിയ മൂന്നാം ലോക രാജ്യങ്ങളില്‍ ഒന്നാണ് ചിലി. ലോകം പുകഴ്‌ത്തിപ്പാടിയ വാക്സിന്‍ പദ്ധതിയുടെ വിജയത്തിനുശേഷം ഇപ്പോള്‍ ചിലി കോവിഡിന്റെ പിടിയില്‍ ചക്രശ്വാസം വലിക്കുകയാണ്.
മൊത്തം ജനസംഖ്യയുടെ 25 ശതമാനം പേര്‍ക്ക് വാക്സിന്റെ രണ്ടു ഡോസും, 40 ശതമാനത്തിലധികം പേര്‍ക്ക് ആദ്യ ഡോസും നല്‍കിക്കഴിഞ്ഞിട്ടും ചിലിയില്‍ രോഗവ്യാപനം ശക്തമാവുകയാണ്. രോഗവ്യാപന തോതില്‍ 80 ശതമാനം വര്‍ദ്ധനവുണ്ടായതോടെ ചിലി വീണ്ടും ലോക്ക്ഡൗണിലേക്ക് മടങ്ങുകയാണ്.
read also: പെട്രോള്‍ അടിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കത്തിക്കുത്തിലെത്തി ; രണ്ടു പേര്‍ക്ക് കുത്തേറ്റു
ചിലിയില്‍ പ്രധാനമായും ഉപയോഗിക്കുന്നത് ചൈനീസ് ഫാര്‍മസ്യുട്ടിക്കല്‍ കമ്പനിയായ സൈനോവാക് നിര്‍മ്മിക്കുന്ന കൊറോണ വാക് ആണ്. ചിലിയിലെ തന്നെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ തെളിഞ്ഞത് ആദ്യ ഡോസിനു ശേഷം ഇത് 3 ശതമാനം മാത്രം ഫലപ്രദമാനെന്നാണ്. രണ്ടാമത്തെ ഡോസും എടുത്തുകഴിഞ്ഞാല്‍ കാര്യക്ഷമത 56.5 ശതമാനമായി വര്‍ദ്ധിക്കും.
ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഫൈസറിന്റെയും മൊഡേണയുടെയും ഫലക്ഷമത യഥാക്രമം 95 ശതമാനവും 94 ശതമാനവുമാണ്. അസ്ട്രാസെനെകയുടെത് 79 ശതമാനവും. വാക്സിന്‍ എടുത്തവരില്‍ നടത്തിയ പഠനം തെളിയിച്ചത് ഈ വാക്സിനുകള്‍, രോഗബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം തീര്‍ത്തും പൂജ്യമാക്കി കുറച്ചു എന്നാണ്
Post Your Comments