മുംബൈ ഇന്ത്യൻസ് വിക്കറ്റ് കീപ്പർ ഡി കോക്ക് ക്വാറന്റൈൻ പൂർത്തിയാക്കി. നാളെ നടക്കുന്ന ഐപിഎൽ മത്സരത്തിൽ താരത്തിന് കളിക്കാം. ഡി കോക്കിന്റെ ക്വാറന്റൈൻ പൂർത്തിയായതായി ബൗളിംഗ് കോച്ച് സഹീർഖാൻ പറഞ്ഞു. നാളെ നടക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ഡി കോക്ക് ഉണ്ടാകുമെന്ന സൂചനകളും സഹീർ ഖാൻ നൽകി. ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തിൽ ഡി കോക്ക് കളിച്ചിരുന്നില്ല.
ഡി കോക്ക് ക്വാറന്റൈനിലിരിക്കെ അദ്ദേഹത്തിന്റെ അഭാവത്തിൽ ക്രിസ് ലിൻ ഉദ്ഘാടന മത്സരത്തിൽ മുംബൈയുടെ പ്ലെയിങ് ഇലവനിൽ കളിച്ചിരുന്നു. മത്സരത്തിൽ ലിൻ മികച്ച പ്രകടനവും കാഴ്ചവെച്ചു. ലിൻ ഫോമിൽ തുടരുന്നതിനാൽ ഡി കോക്കിന് വേണ്ടി ആരെ പുറത്തിരുത്തുമെന്നുള്ള ആശങ്കയിലാണ് മുംബൈ ഇന്ത്യൻസ്.
Post Your Comments