തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 1,003 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 308 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 8 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 4,563 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം സിറ്റിയിലാണ് ഏറ്റവും അധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 495 കേസുകൾ ഇവിടെ രജിസ്റ്റർ ചെയ്തു. 71 പേരാണ് അറസ്റ്റിലായത്. 3 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം റൂറലിൽ 129 കേസുകൾ രജിസ്റ്റർ ചെയ്യുകയും 90 പേർ അറസ്റ്റിലാകുകയും ചെയ്തു. കൊല്ലം റൂറലിൽ 126 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ല തിരിച്ചുള്ള കണക്കുകൾ (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ):
തിരുവനന്തപുരം സിറ്റി – 495, 71, 3
തിരുവനന്തപുരം റൂറൽ – 129, 90, 0
കൊല്ലം സിറ്റി – 40, 2, 0
കൊല്ലം റൂറൽ – 126, 0, 0
പത്തനംതിട്ട – 18, 19, 0
ആലപ്പുഴ- 30, 18, 0
കോട്ടയം – 8, 8, 0
ഇടുക്കി – 15, 8, 0
എറണാകുളം സിറ്റി – 21, 11, 0
എറണാകുളം റൂറൽ – 90, 20, 3
തൃശൂർ സിറ്റി – 0, 0, 0
തൃശൂർ റൂറൽ – 6, 8, 0
പാലക്കാട് – 3, 11, 0
മലപ്പുറം – 2, 15, 0
കോഴിക്കോട് സിറ്റി – 0, 0, 0
കോഴിക്കോട് റൂറൽ – 8, 13, 1
വയനാട് – 1, 2, 0
കണ്ണൂർ – 1, 1, 1
കാസർകോട് – 10, 11, 0
Read Also: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
Post Your Comments