റിയാദ്: സൗദി അറേബ്യയില്‍ മൂന്ന് സൈനികരുടെ വധശിക്ഷ നടപ്പാക്കി. രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് വധശിക്ഷ നടപ്പാക്കിയത്. രാജ്യത്തിന്റെ ശത്രുക്കളെ സഹായിച്ചു എന്നാണ് ആരോപണം. കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ സൗദി അറേബ്യ പുറത്തുവിട്ടിട്ടില്ല. പ്രതിരോധ മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്നവരാണ് പ്രതികള്‍ എന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഏത് രീതിയിലാണ് പ്രതികള്‍ ശത്രുക്കളെ സഹായിച്ചത് എന്ന് വാര്‍ത്തയില്‍ ഇല്ല.
Read Also : വിമാനത്താവളം വഴി വൻ സ്വർണവേട്ട; 1514 ഗ്രാം സ്വർണം പിടികൂടി
ഇറാനെയും ഇറാന്റെ പിന്തുണയുള്ള യമനിലെ ഷിയാ വിഭാഗമായ ഹൂത്തികളെയും സൗദി അറേബ്യ ശത്രുക്കളായിട്ടാണ് കാണുന്നത്. സൗദിക്കെതിരെ ഇടയ്ക്കിടെ ആക്രമണം നടത്തുന്നവരാണ് ഹൂത്തികള്‍. അതുകൊണ്ടുതന്നെ ഇവരെ സഹായിച്ചതാകാം സൈനികര്‍ ചെയ്ത കുറ്റമെന്ന് അന്തര്‍ദേശീയ മാദ്ധ്യമങ്ങള്‍ സൂചിപ്പിക്കുന്നു.
Post Your Comments