KeralaLatest NewsNews

കോവിഡ് വ്യാപനം രൂക്ഷമാകുന്നു; അടുത്ത അധ്യയന വർഷവും സ്കൂളുകൾ തുറക്കില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അടുത്ത അധ്യയന വർഷവും സ്കൂളുകളിൽ ക്ലാസുകൾ മുടങ്ങും. ജൂണിൽ സ്കൂളുകൾ തുറക്കാനാകില്ലെന്ന് വിദ്യാദ്യാസ വകുപ്പ് വിലയിരുത്തി. പുതിയ അധ്യയന വർഷവും ആദ്യം ഓൺലൈൻ ക്ലാസുകൾ നടത്തും.

അന്തിമ തീരുമാനം പുതിയ സർക്കാർ വന്ന ശേഷമെടുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കോവിഡ് രണ്ടാം തരംഗത്തില്‍ ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനമാണോ കേരളത്തിലെന്നറിയാൻ പരിശോധനകളും ആരംഭിച്ചു. കരുതൽ തുടരണമെന്നാണ് പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദ്ദേശം.

Read Also  :  മൻസൂർ വധക്കേസ് പുതിയ വഴിത്തിരിവിലേക്ക് ; രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് പരിക്കുകൾ ഉണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌

ഇപ്പോൾ വിദ്യാഭ്യാസ വകുപ്പ് പ്രധാന പരിഗണന നൽകുന്നത് എസ്എസ്എൽസ്-പ്ലസ് ടു പരീക്ഷകൾ തീർത്ത് ജൂണോടെ ഫലം പ്രഖ്യാപിക്കുന്നതിനാണ്. മെയ് 14 മുതൽ 29 വരെയാണ് എസ്എസ്എൽസി പരീക്ഷാ മൂല്യനിർണ്ണയം. മെയ് അഞ്ച് മുതൽ ജൂൺ 10 വരെയാണ് പ്ലസ് ടു മൂല്യനിർണ്ണയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button