കണ്ണൂര്‍: കൊവിഡ് വൈറസിന് ജനിതക മാറ്റം സംഭവിച്ച ബ്രിട്ടീഷ് വൈറസാണ് സംഘപരിവാര്‍ എന്ന് മുതിര്‍ന്ന സി.പി.ഐ.എം നേതാവ് എം. വി ജയരാജന്‍. സ്‌നേഹമല്ല, വെറുപ്പാണ് ആര്‍.എസ്.എസ് പഠിപ്പിക്കുന്ന പ്രത്യയ ശാസ്ത്രമെന്ന് ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. റാ റാ റാസ്പുടിന്‍ എന്ന ഗാനത്തിന് ചുവട് വെച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണത്തെ ചൂണ്ടിക്കാട്ടിയാണ് ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. സന്ദീപ് വാര്യർ അടക്കമുള്ള ബിജെപ്പി നേതാക്കൾ നവീനും ജാനകിക്കും പിന്തുണ നൽകുമ്പോഴാണ് ജയരാജൻ സംഘപരിവാറിനെ കടന്നാക്രമിച്ച് രംഗത്തെത്തിയിരിക്കുന്നത്.
എം.വി വിജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്:
സംഘപരിവാര്‍ ജനിതക മാറ്റം സംഭവിച്ച ബ്രിട്ടീഷ് വൈറസാണ്.
‘ നീയാം തണല്‍ ‘ എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ നടത്തിയ അക്രമവും റാറാ റാസ്പുടിന്‍ എന്ന ഗാനത്തിന് ചുവട് വച്ച തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളായ ജാനകിക്കും നവീനും നേരെ നടത്തിയ ആക്രോശവും ആര്‍ എസ് എസുകാര്‍ക്ക് കാലബോധമല്ല പകരം കലാപ ചിന്തയാണ് ഉള്ളതെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ മലയാളികള്‍ സംഘികള്‍ ഉല്‍പ്പാദിപ്പിക്കുന്ന വെറുപ്പിനൊപ്പമല്ല ആര്‍ എസ് എസിന്റെ ജനനം മുതല്‍ ഉണ്ടായ ശീലമാണ് വെറുപ്പ്. മനുഷ്യരോട് സ്‌നേഹമല്ല വിദ്വേഷമാണ് ഇവര്‍ പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രം.
കൊവിഡ് വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടായ ബ്രിട്ടീഷ് വൈറസ് പകര്‍ച്ച നിരക്കും മരണ നിരക്കും ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. സ്വാതന്ത്രസമര വേളയില്‍ ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി രാജ്യത്തെ ഒറ്റു കൊടുത്തവര്‍ക്ക് ഇപ്പോള്‍ ബ്രിട്ടീഷ് വൈറസ് പിടികൂടിയിരിക്കുന്നു. നാം ജാഗ്രത പാലിക്കണം.
Post Your Comments