ഭോപ്പാൽ: കോൺഗ്രസ് നേതാക്കൾ അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് സർക്കാർ ആശുപത്രിയിലെ ഡോക്ടർ രാജിവെച്ചു. മദ്ധ്യപ്രദേശിലാണ് സംഭവം. മുൻമന്ത്രി പി സി ശർമ ഉൾപ്പെടെയുള്ളവർ അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് ഡോക്ടർ രാജി വെച്ചത്.
Read Also: ഭീകരതയോട് വിട്ടുവീഴ്ച്ചയില്ലാത്ത നടപടികളുമായി ഇന്ത്യൻ സൈന്യം; കശ്മീരിൽ മൂന്ന് ഭീകരരെ വധിച്ചു
സീനിയർ ഡോക്ടറായ യോഗേന്ദ്ര ശ്രീവാസ്തവയാണ് രാജിവെച്ചത്. ചികിത്സയിലിരുന്ന രോഗി മരിച്ചതിനെ തുടർന്നാണ് കോൺഗ്രസ് നേതാക്കൾ ഡോക്ടറോട് അപമര്യാദയായി പെരുമാറിയത്. മരിച്ച രോഗിയെ അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും രോഗിയുടെ ആരോഗ്യ നില മോശമാണെന്നും യോഗേന്ദ്ര ബന്ധുക്കളെ അറിയിച്ചിരുന്നുവെന്നാണ് ഡോക്ടർമാർ പറയുന്നത്.
Read Also: ബംഗാളിൽ ആവേശത്തിരയിളക്കി അമിത് ഷാ; ആറിടത്ത് ഇന്ന് പൊതു സമ്മേളനം; മൂന്നിടങ്ങളിൽ റോഡ് ഷോ
കോൺഗ്രസ് നേതാക്കൾ ഡോക്ടറോട് അപമര്യാദയായി പെരുമാറുന്നതിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് ഡോക്ടർ രാജി വെച്ചത്. ഡോക്ടർമാരോട് മര്യാദയില്ലാതെ പെരുമാറരുതെന്നും ഡോക്ടർമാരെ വ്യക്തിഹത്യ ചെയ്യാതെ സഹകരിക്കണമെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അഭ്യർത്ഥിച്ചു.
Read Also: ബൈക്ക് കൈകാട്ടി നിര്‍ത്തി, ദേഹത്തേക്ക് ആസിഡ് ഒഴിച്ചു; ഡിവൈഎഫ്‌ഐ നേതാവ് ഗുരുതരാവസ്ഥയില്‍
Post Your Comments