Latest NewsKeralaNews

മാറേണ്ടത് നമ്മുടെ ചിന്താഗതിയാണ്, ഒരുപാട് യുസഫ് അലിമാരും മുകേഷ് അംബാനിമാരും ഉണ്ടാകട്ടെയെന്നു ജിതിൻ ജേക്കബ്

ഏറ്റവും മാന്യനും, രാജ്യസ്നേഹിയും, മനുഷ്യ സ്നേഹിയും കൂടിയാണ് യുസഫ് അലി.

വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലിയുടെ ഹെലികോപ്ടർ യാത്രയ്ക്കിടയിൽ അപകടത്തിൽ പെട്ടു. ലേക് ഷോർ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ബന്ധുവിനെ കാണാനായി വീട്ടിൽ നിന്നും യാത്ര തിരിച്ച യൂസഫലിയുടെ ഹെലികോപ്ടറാണ് അപകടത്തിൽ പെട്ടത്. ഭാര്യയും മറ്റുള്ളവരുമടക്കം ആറുപേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ആരുടെയും പരുക്കുകൾ ഗുരുതരമല്ല അപകട വിവര മറിഞ്ഞ മലയlളികൾ യൂസഫിൻ്റെ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിച്ചു. യൂസഫ് അലി എന്ന വ്യവസായിയെക്കുറിച്ചു സമൂഹമാധ്യമത്തിൽ ജിതിൻ ജേക്കബ് പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.

ജിതിന്റെ കുറിപ്പ്

വ്യവസായി യുസഫ് അലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു എന്നത് വളരെ ഞെട്ടലോടെയാണ് കേട്ടത്. പരിക്കുകൾ ഒന്നും ഇല്ലാതെ അദ്ദേഹം രക്ഷപെട്ടു എന്നത് ഒത്തിരി ആശ്വാസം നൽകുന്ന കാര്യവുമാണ്.

ആ വാർത്തയുടെ താഴെ മലയാളികൾ പോസിറ്റീവായ കമ്മന്റുകൾ കൊണ്ട് നിറച്ചു. യുസഫ് അലി 45000 പേർക്കാണ് തൊഴിൽ നൽകുന്നത്, അതിൽ ഏകദേശം 30000 പേർ മലയാളികൾ ആണ്. വ്യവസായികളുടെ ശവപ്പറമ്പായ കേരളത്തിലെ മുപ്പത്തിനായിരത്തിലധികം കുടുംബങ്ങളെ പട്ടിണിയിൽ നിന്ന് രക്ഷിച്ചതിൽ യുസഫ് അലിക്ക് ഉള്ള പങ്ക് ചെറുതല്ല.
യുസഫ് അലിയുടെ വ്യവസായങ്ങളിൽ ഏകദേശം 80% ഉം ഗൾഫ് നാടുകളിൽ ആണ്. കേരളത്തിലെ ഏറ്റവും വലിയ സമ്പന്നനും അദ്ദേഹം തന്നെയാണ്. ഫോബ്സ് മാസികയുടെ കണക്ക് പ്രകാരം ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ അദ്ദേഹത്തിന്റെ സ്ഥാനം 29 ആണ്.
സ്വന്തമായി ഒരു സ്ഥാപനം തുടങ്ങിയാൽ അവനെ ബൂർഷ്വാ ആയും കുത്തക ആയും ചിത്രീകരിക്കുന്ന സംസ്ക്കാരം ഉള്ള കേരളത്തിൽ പക്ഷെ യുസഫ് അലിയും, രവി പിള്ളയും ഒന്നും കുത്തക മുതലാളിയും, കോർപ്പറേറ്റും ഒന്നുമല്ല, നേരെമറിച്ച് വ്യവസായ പ്രമുഖർ മാത്രമാണ് ?. സിപിഎം നേതാക്കളുമായുള്ള അടുപ്പം ആയിരിക്കാം ഇവർക്ക് കോർപ്പറേറ്റ് കുത്തക ചാപ്പ നൽകാതിരിക്കാൻ കാരണം.

read also:കോവിഡ് രണ്ടാം തരംഗം, മാക്രോ ലോക് ഡൗണ്‍ കൊണ്ടുവരുന്നതിന് മുന്നൊരുക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

ഏറ്റവും മാന്യനും, രാജ്യസ്നേഹിയും, മനുഷ്യ സ്നേഹിയും കൂടിയാണ് യുസഫ് അലി. ഇന്ത്യയും ഗൾഫ് നാടുകളുമായിലുള്ള നയതന്ത്ര ബന്ധത്തിൽ അദ്ദേഹം വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്നത് കൂടി എടുത്ത് പറയേണ്ടതാണ്.

ഇനി ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായിയുടെ കാര്യമെടുക്കാം. Reliance ഗ്രൂപ്പ്‌ ചെയർമാൻ മുകേഷ് അംബാനി. അദ്ദേഹത്തിന്റെ വ്യവസായ സാമ്രാജ്യം ഏതാണ്ട് പൂർണമായും ഇന്ത്യയിൽ തന്നെയാണ്. 2 ലക്ഷം പേർക്ക് പ്രത്യക്ഷമായും അതിന്റ ഇരട്ടിയോളം ആളുകൾക്ക് പരോക്ഷമായും അംബാനി ജോലി നൽകുന്നു.

readalso:ബിജെപിയുടെ ജയം ഉറപ്പിക്കാന്‍ മുന്‍ സിപിഎം നേതാക്കള്‍ ബിജെപിയിൽ; ബംഗാളില്‍ മമതയെ തോല്‍പ്പിക്കാന്‍ പുതിയ രാഷ്ട്രീയക്കളി

കഴിഞ്ഞ സാമ്പത്തീക വർഷം reliance ഗ്രൂപ്പ്‌ നികുതിയായി രാജ്യത്തിന്‌ നൽകിയത് ഏതാണ്ട് 78,000 കോടി രൂപയാണ്. 1000 കോടി രൂപയ്ക്ക് മുകളിൽ reliance ഗ്രൂപ്പ്‌
Corporate Social Responsibility യുടെ ഭാഗമായി വിവിധ മേഖലകളിൽ ചെലവഴിക്കുന്നു. ഇനി ചാരിറ്റിയുടെ കാര്യമെടുത്താൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചാരിറ്റി പ്രവർത്തനം നടത്തുന്ന മൂന്നാമത്തെ വ്യക്തിയാണ് അംബാനി എന്നാണ് മാധ്യമങ്ങൾ പറയുന്നത്.

അതായത് മുകേഷ് അംബാനിയുടെ വ്യവസായ സാമ്രാജ്യത്തിന്റ നേട്ടം തെഴിൽ അവസരങ്ങൾ മാത്രമല്ല, രാജ്യത്തിന്‌ നികുതി ഇനത്തിലും വലിയ രീതിയിൽ സംഭാവന നൽകുന്നു.
രസകരമായ കാര്യം മുകേഷ് അംബാനിയുടെ വ്യവസായം ഇന്ത്യ കേന്ദ്രീകരിച്ചു ആണെങ്കിൽ യുസഫ് അലിയുടേത് ഗൾഫ് കേന്ദ്രീകരിച്ചാണ്. യുസഫ് അലി ഇപ്പോൾ കേരളത്തിന്‌ പുറത്ത് ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളിലും വൻ നിക്ഷേപം നടത്തുന്നുണ്ട്. ഉത്തർ പ്രദേശിലോക്കെ ലുലു ഗ്രൂപ്പ്‌ നടത്തുന്ന നിക്ഷേപം എടുത്തു പറയേണ്ടതാണ്.

പക്ഷെ ഇതൊക്കെ ആണെങ്കിലും മലയാളിക്ക് മുകേഷ് അംബാനി കുത്തകയും, ബൂർഷ്വായും ആണ് എന്നതാണ് രസകരമായ കാര്യം. ഒരുപക്ഷെ സിപിഎം നേതാക്കളുമായി മുകേഷ് അംബാനിക്ക് അടുപ്പം ഇല്ലാത്തതാകും അതിന് കാരണം. ?

മുകേഷ് അംബാനിക്ക് ആയിരുന്നു ഒരു അപകടം സംഭവിച്ചിരുന്നത് എങ്കിൽ ഇന്നിവിടെ ഹ ഹ സ്മൈലികളുമായി അര്മാദിക്കുകയും, ചീത്തവിളികളും, അസഭ്യവർഷവും നടത്തുകയും ചെയ്യുമായിരുന്നു. സ്വന്തമായി ഒന്നും ചെയ്യാനോ, പത്ത് പേർക്ക് തൊഴിൽ കൊടുക്കാനോ കഴിയാത്ത ആളുകളാണ് ഈ കിടന്ന് കോർപ്പറേറ്റ് വിരുദ്ധത പ്രകടിപ്പിക്കുന്നത്.
യുസഫ് അലി ആണെങ്കിലും, രവി പിള്ളയും, അംബാനിയും, അദാനിയും ആണെങ്കിലും അവരൊക്കെ രാജ്യത്തിന്റെ സമ്പത് വ്യവസ്ഥക്ക് നൽകുന്ന സംഭാവന അത് തൊഴിലിന്റ രൂപത്തിൽ ആണെങ്കിലും, നികുതിയുടെയും, പുതിയ ടെക്നോളജിയുടെ രൂപത്തിൽ ആണെങ്കിലും വളരെ വലുതാണ്.

രാഷ്ട്രീയ തിമിരത്തിന്റെയും, മതഭ്രാന്തിന്റെയും പേരിലാണ് പലരും കുത്തിയിരുന്ന് വിമർശിക്കുന്നത്. പക്ഷെ ഈ വിമർശകർ നല്ലൊരു പങ്കും കോർപ്പറേറ്റ് വിമർശനം ഉന്നയിക്കാൻ ഉപയോഗിക്കുന്നത് ഇതേ അംബാനിയുടെ ടെക്നോളജി തന്നെയുമാണ് എന്നതാണ് രസകരം.

ഡോളർ കണക്കിൽ ലോകത്ത് ഏറ്റവും കൂടുതൽ billionaires ഉള്ളത് അമേരിക്കയിൽ ആണ് 724. കമ്മ്യൂണിസം തള്ളിമറിക്കുന്ന ചൈനയിൽ അത് 626 ആണ്. ഇന്ത്യയിലോ? 140 ഉം. പക്ഷെ ഇന്ത്യയിലെ billionaires മാത്രമാണത്രെ ചൂഷകർ, ചൈനയിലെ 626 billionaires ആകട്ടെ മാനവികതയുടെ വക്താക്കളും, തൊഴിലാളികളുടെ കണ്ണിലുണ്ണികളും ?
കൂടുതൽ വ്യവസായങ്ങൾ ഉണ്ടായാലേ നാട് വികസിക്കൂ, അടിസ്ഥാന സൗകര്യ വികസനം ഉണ്ടാകൂ. നിക്ഷേപകർ ബൂർഷ്വായും കുത്തകയും അല്ല. അവർ തൊഴിൽ നൽകുന്നു, നികുതിയും നൽകുന്നു. അത് നമ്മുടെ നാടിന്റെ അടിസ്ഥാന സൗകര്യ വികസനവും, ജനങ്ങളുടെ ജീവിത നിലവാരവും ഉയർത്തും.

മാറേണ്ടത് നമ്മുടെ ചിന്താഗതിയാണ്. നിരവധി യുസഫ് അലിമാരും, മുകേഷ് അംബാനിമാരും ഇനിയും ഉണ്ടാകട്ടെ… ?

https://www.facebook.com/jithinjacob.jacob/posts/3782861881783589

shortlink

Related Articles

Post Your Comments

Related Articles


Back to top button