KeralaLatest NewsNews

‘താൻ മത വിശ്വാസി അല്ല എന്ന് പറയാൻ ഈ ശാസ്ത്ര വാദി ആയ കമ്മ്യൂണിസ്റ്റ്‌ നേതാവിന് കഴിയുന്നില്ല’: ജിതിൻ കെ ജേക്കബ്

കൊച്ചി: ഗണപതിയെ പരിഹസിച്ച സ്പീക്കർ എ.എൻ ഷംസീറിനെ വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ്. ഷംസീറിന്റെ പ്രസ്താവനയോട് കൂടി കമ്മ്യൂണിസ്റ്റ്‌ മുഖം മൂടി അണിഞ്ഞ മതേതരരുടെ യഥാർത്ഥ മുഖം ഒരിക്കൽ കൂടി അഴിഞ്ഞു വീണെന്ന് ജിതിൻ കെ ജേക്കബ് ഫേസ്‌ബുക്കിൽ കുറിച്ചു. താൻ മത വിശ്വാസി അല്ല എന്ന് പറയാൻ ശാസ്ത്ര വാദി ആയ കമ്മ്യൂണിസ്റ്റ്‌ നേതാവ് ഷംസീറിന് കഴിയുന്നില്ലെന്നും മറ്റു മതക്കാരെ മാത്രം ശാസ്ത്രം പഠിപ്പിക്കാൻ ആണ് മതേതര കമ്മ്യൂണിസ്റ്റ്‌ നേതാവിന്റെ ശ്രമമെന്നും ജിതിൻ ഫേസ്‌ബുക്കിൽ കുറിച്ചു.

‘ഹിന്ദുവിസം കെട്ടുകഥ’ ആണെങ്കിലും ക്ഷേത്രങ്ങളുടെ വരുമാനവും ഭരണവും വേണം കേട്ടോ. അതിൽ തങ്ങളുടെ ആളുകളെ കുത്തി നിറയ്ക്കുകയും, അതിന് വേണ്ടി മന്ത്രിയെ വെക്കുകയും ചെയ്യും. സ്വർഗ്ഗത്തിലെ ഹൂറിമാരുടെ എണ്ണം ചോദിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്ത് ഇറങ്ങിയതും, ഷംസീറിന്റയും, കനൽ തരി എം പിയുടെയും മത പ്രഭാഷണ പ്രസംഗങ്ങൾ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നു. വിശ്വാസങ്ങളെ യുക്തി കൊണ്ട് അളക്കാൻ കഴിയില്ല എന്ന് അറിയാഞ്ഞിട്ടല്ല ഈ അവഹേളനം. ലോകം മുഴുവൻ തള്ളിക്കളഞ്ഞ കമ്മ്യൂണിസം എന്ന പ്രാകൃത ആശയത്തിൽ വിശ്വസിക്കുന്ന എത്രയോ മണ്ടന്മാർ ഇപ്പോഴും നമ്മുടെ ഇടയിൽ ഉണ്ട്. ഒരിക്കൽ തൊഴിലാളി വർഗ ഏകധിപത്യം വരും എന്ന് കമ്മ്യൂണിസ്റ്റുകാർ കരുതുന്നത് പോലെ ഒരിക്കൽ ദൈവരാജ്യം ഭൂമിയിൽ വരും എന്ന് വിശ്വാസികളും കരുതുന്നു. ഇത് തമ്മിൽ എന്താ വ്യത്യാസം? വിശ്വസിക്കുന്നവർ അത് തുടരട്ടെ. ഇവിടെ പ്രശ്നം മത വിമർശനം ഒന്നുമല്ല. മറിച്ച് ഇരട്ടത്താപ്പ് ആണ്. ഇരട്ടത്താപ്പ് തുറന്നു കാട്ടപ്പെടുകയാണ്’, ജിതിൻ കുറിച്ചു.

ജിതിൻ കെ ജേക്കബിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഷംസീറിന്റെ പ്രസംഗം വിലയിരുത്തിയാൽ ഇതൊക്കെ ടെസ്റ്റ്‌ ഡോസുകൾ ആണ് എന്ന് മനസിലാകും. എറിഞ്ഞു നോക്കുന്നതാണ്. എത്രത്തോളം എതിർപ്പ് ഉണ്ടാകും എന്ന് മനസിലാക്കാൻ വേണ്ടിയുള്ള നാടകം.
സംഭവം പൊളിഞ്ഞു എന്ന് മാത്രമല്ല, കമ്മ്യൂണിസ്റ്റ്‌ മുഖം മൂടി അണിഞ്ഞ മതേതരരുടെ യഥാർത്ഥ മുഖം ഒരിക്കൽ കൂടി അഴിഞ്ഞു വീഴുകയും ചെയ്തു.
ഇന്ത്യൻ ഭരണഘടനയെയും, ശാസ്ത്രത്തെയും കൂട്ടുപിടിച്ച് ഭൂരിപക്ഷ സമുദായത്തിന്റെ വിശ്വാസങ്ങളെ അവഹേളിക്കാൻ ഇറക്കിയ ആളിന്റെ പഴയ മത പ്രഭാഷണങ്ങൾ പുറത്ത് വരും എന്ന് ഇവർ കരുതിയില്ല.
താൻ മത വിശ്വാസി അല്ല എന്ന് പറയാൻ ഈ ശാസ്ത്ര വാദി ആയ കമ്മ്യൂണിസ്റ്റ്‌ നേതാവിന് കഴിയുന്നില്ല.. ?
മറ്റു മതക്കാരെ മാത്രം ശാസ്ത്രം പഠിപ്പിക്കാൻ ആണ് മതേതര കമ്മ്യൂണിസ്റ്റ്‌ നേതാവിന്റെ ശ്രമം.. ?
സ്വന്തം മതക്കാരെ ശാസ്ത്രം പഠിപ്പിക്കാനോ, അതിലെ ദൈവം വെറും അന്തവിശ്വാസം ആണെന്ന് പറയാനോ സഖാവ് തയ്യാറല്ല.. ?
ഗണപതി എന്ന ദൈവ വിശ്വാസം ഉൾപ്പെടെയുള്ള ഹിന്ദു വിശ്വാസം എന്നത് അന്ധവിശ്വാസം അല്ലെങ്കിൽ കെട്ടുകഥ ആണ് (മിത്ത്) എന്ന് കമ്മ്യൂണിസ്റ്റ്‌ പാർട്ടി ആവർത്തിച്ച് പറയുമ്പോഴും, മറ്റു മത വിശ്വാസങ്ങളെ തള്ളി പറയുന്നില്ല എന്ന് മാത്രമല്ല അതിനെ പരോക്ഷമായി പിന്താങ്ങുകയും ചെയുന്നു..?
ശാസ്ത്ര ബോധം വളർത്താൻ ഭരണഘടനയെ കൂട്ടുപിടിക്കുന്ന കമ്മ്യൂണിസ്റ്റുകാർ എന്ന ലേബലിൽ നടക്കുന്നവർ ഭരണഘടന പറയുന്ന യൂണിഫോം സിവിൽ കോഡിനെ ഇപ്പോൾ അംഗീകരിക്കുന്നില്ല. ?
പാർട്ടി നേതാക്കൾ സ്ത്രീകളെ പീഡിപ്പിച്ചാൽ പോലും പാർട്ടി കോടതി വഴി പീഡനത്തിന്റെ തീവ്രത അളക്കുന്നവർക്ക് എന്ന് മുതലാണ് ഇന്ത്യൻ ഭരണഘടനയിലും, നീതിന്യായ വ്യവസ്ഥയിലും വിശ്വാസം വന്നത് എന്നറിയില്ല.
നുപൂർ ശർമ എന്ന ബിജെപി വക്താവ് ചാനൽ ചർച്ചയിൽ നടത്തിയ ഇസ്ലാമിക മത വിമർശനത്തിന്റെ പേരിൽ കലിതുള്ളിയ കേരളത്തിലെ താലിബാൻ അനുകൂലം എന്ന് ആരോപണം ഉള്ള മാധ്യമങ്ങൾ ഇപ്പോൾ ഷംസീർ നടത്തിയ മത വിമർശനത്തെ പിന്തുണയ്ക്കുന്നു..
ഇസ്ലാമിക വിമർശനം ഉണ്ടായാൽ അത് വിദ്വേഷ പ്രസംഗവും, ഹിന്ദു – ക്രിസ്ത്യൻ വിമർശനം ഭരണഘടനയിൽ ഊന്നിയ, ശാസ്ത്ര ബോധം ഉത്തേചിപ്പിക്കുന്നതും ആകുന്നത് കേരളത്തിൽ മാത്രമാണ്.
നുപുർ ശർമ നടത്തിയ ഇസ്ലാമിക വിമർശനത്തെ ഏറ്റവും കൂടുതൽ തള്ളിപ്പറഞ്ഞത് ഇവിടുത്തെ ഹിന്ദുക്കൾ ആണ്, പക്ഷെ ഷംസീർ നടത്തിയ അവഹേളനത്തെ അയാളുടെ സമുദായത്തിലെ എത്ര പേർ തള്ളിപ്പറഞ്ഞു?
ചുരുക്കി പറഞ്ഞാൽ ഗണപതിയും, അള്ളാഹുവും, യേശുവും എല്ലാം myth അല്ലെങ്കിൽ കെട്ടുകഥ ആണെന്ന് പറയാൻ കമ്മ്യൂണിസം തള്ളുന്നവർ തയാറല്ല. ഇസ്ലാമിക മത വിമർശനം ഒഴികെയുള്ള മതവിമർശനമേ ഇപ്പോൾ പാർട്ടി അംഗീകരിക്കൂ.. അതാണത്രെ വൈരുദ്ധ്യാത്മക ഭൗതിക വാദം. ?
‘ഹിന്ദുവിസം കെട്ടുകഥ’ ആണെങ്കിലും ക്ഷേത്രങ്ങളുടെ വരുമാനവും ഭരണവും വേണം കേട്ടോ. അതിൽ തങ്ങളുടെ ആളുകളെ കുത്തി നിറയ്ക്കുകയും, അതിന് വേണ്ടി മന്ത്രിയെ വെക്കുകയും ചെയ്യും.. ?
സ്വർഗ്ഗത്തിലെ ഹൂറിമാരുടെ എണ്ണം ചോദിച്ച് NSS ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്ത് ഇറങ്ങിയതും, ഷംസീറിന്റയും, കനൽ തരി എം പി യുടെയും മത പ്രഭാഷണ പ്രസംഗങ്ങൾ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നു.
വിശ്വാസങ്ങളെ യുക്തി കൊണ്ട് അളക്കാൻ കഴിയില്ല എന്ന് അറിയാഞ്ഞിട്ടല്ല ഈ അവഹേളനം. ലോകം മുഴുവൻ തള്ളിക്കളഞ്ഞ കമ്മ്യൂണിസം എന്ന പ്രാകൃത ആശയത്തിൽ വിശ്വസിക്കുന്ന എത്രയോ മണ്ടന്മാർ ഇപ്പോഴും നമ്മുടെ ഇടയിൽ ഉണ്ട്. ഒരിക്കൽ തൊഴിലാളി വർഗ ഏകധിപത്യം വരും എന്ന് കമ്മ്യൂണിസ്റ്റുകാർ കരുതുന്നത് പോലെ ഒരിക്കൽ ദൈവരാജ്യം ഭൂമിയിൽ വരും എന്ന് വിശ്വാസികളും കരുതുന്നു. ഇത് തമ്മിൽ എന്താ വ്യത്യാസം?
വിശ്വസിക്കുന്നവർ അത് തുടരട്ടെ. ഇവിടെ പ്രശ്നം മത വിമർശനം ഒന്നുമല്ല.
മറിച്ച് ഇരട്ടത്താപ്പ് ആണ്. ഇരട്ടത്താപ്പ് തുറന്നു കാട്ടപ്പെടുകയാണ്.
സ്വന്തം മത വിശ്വാസവും, ആചാരങ്ങളും അനുഷ്ഠിച്ചും, അതിൽ വിശ്വസിച്ചും, പ്രഘോഷിച്ചും, അഭിമാനം കൊണ്ടും ജീവിക്കുന്നവരുടെ ഭരണഘടനയെ കൂട്ടുപിടിച്ചുള്ള കപട ശാസ്ത്ര ബോധവും മറ്റും എന്തിന് വേണ്ടി ഉള്ളതാണ് എന്ന് എല്ലാവർക്കും മനസിലാകും…
പച്ചയ്ക്ക് വർഗീയത കാണിക്കുകയും, ആ ഇരട്ടത്താപ്പ് തുറന്ന് കാട്ടപ്പെട്ടപ്പോൾ ഇത് കേരളമാണ്, ഇവിടെ വർഗീയതയ്ക്കും മുതലെടുപ്പിനും അവസരമില്ല എന്നൊക്കെ പറഞ്ഞ് സ്വയം പരിഹാസ്യർ ആകുകയാണ് കമ്മ്യൂണിസ്റ്റുകാർ.
ഹിന്ദുക്കളായ കമ്യൂണിസ്റ്റുകാരുടെ അവസ്ഥ നോക്ക്, സ്വന്തം മതവിശ്വാസം ഉറക്കെ പ്രഖ്യാപിക്കാൻ ഭയം.. അതേസമയം ഷംസീർ സഖാവ് സ്വന്തം മത വിശ്വാസത്തെ മഹത്വപ്പെടുത്തുന്നതിനെയും, പ്രഘോഷിക്കുന്നതിനെയും ന്യായീകരിക്കുകയും വേണം ?
എന്തായാലും ഷംസീറിന്റ മതപ്രഭാഷണ വീഡിയോകൾക്ക് ആണ് ഇപ്പോൾ ഡിമാൻഡ് കൂടുതൽ. ഒരു കാലത്ത് പണിയെടുത്ത് ജീവിക്കേണ്ട ‘ഗതികേട്’ കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാർക്ക് വന്നാലും, ഷംസീറിന് കുഴപ്പം ഉണ്ടാകില്ല, മതപ്രഭാഷണം നടത്തിയാണെങ്കിലും ജീവിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button