പല തരത്തിലുള്ള വാഴപ്പഴങ്ങള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ നീലനിറത്തില്‍ തൊലിയുള്ള വാഴപ്പഴം കണ്ടുകാണാന്‍ യാതൊരു സാധ്യതയുമില്ല. ആകാശനീല നിറത്തിലുള്ള പഴത്തൊലിയുമായി ഒരു വാഴക്കുലയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
ഒരു പ്രമുഖ പരസ്യ കമ്പനിയുടെ മുന്‍ സിസിഒ ആയിരുന്ന താം ഖൈ മെങ് ആണ് ‘ബ്ലൂ ജാവ ബനാന’ എന്നറിയപ്പെടുന്ന വാഴപ്പഴത്തിന്‍റെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. നീല നിറമുള്ള ഇവയുടെ രുചിക്കുമുണ്ട് ചില പ്രത്യേകത എന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. നല്ല വാനിലാ ഐസ്‌ക്രീമിന്റെ രുചിയാണ് ഈ വാഴപ്പഴത്തിന് എന്നാണ് അദ്ദേഹം പറയുന്നത്.
How come nobody ever told me to plant Blue Java Bananas? Incredible they taste just like ice cream pic.twitter.com/Aa3zavIU8i
— Khai (@ThamKhaiMeng) March 24, 2021
ബ്ലൂ ജാവ വാഴകള്‍ക്ക് 15 മുതല്‍ 20 അടി വരെ പൊക്കമുണ്ടാകും. ട്വീറ്റ് വൈറലായതോടെ കമന്‍റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments