ഇസ്ലാമാബാദ് : മത നിന്ദ നടത്തിയെന്ന് ആരോപിച്ച് പാകിസ്ഥാനിൽ ക്രിസ്ത്യൻ നഴ്‌സുമാർക്ക് നേരെ ആക്രമണം. ഫെസലാബാദിലെ സിവിൽ ആശുപത്രിയിൽ ജോലി ചെയ്യന്ന മറിയം ലാൽ, നെവേഷ് അരൂജ് എന്നിവർക്ക് നേരെയാണ് ആക്രമണം നടന്നത്. നഴ്‌സുമാരെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു.
സിവിൽ ആശുപത്രിയിലെ ഫാർമസി ജീവനക്കാരനാണ് ഇരുവരെയും ആക്രമിച്ചത്. ആശുപത്രിയിലെ സൈക്കാട്രിക് വാർഡിൽ തൂക്കിയിട്ടിരുന്ന പഴയ ഖുറാൻ വാചകങ്ങൾ സീനിയർ നഴ്‌സ് ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുവരും നീക്കം ചെയ്തിരുന്നു. ഇത് കണ്ട ഫാർമസി ജീവനക്കാരൻ ഇരുവരെയും കത്തികൊണ്ട്കുത്തുകയായിരുന്നു. ആശുപത്രിയിലെ മറ്റ് ജീവനക്കാർ എത്തിയാണ് ഇയാളെ തടഞ്ഞത്.
അതേസമയം ഖുറാൻ വാചകങ്ങൾ നീക്കം ചെയ്തതിന് നഴ്‌സുമാർക്കെതിരെ മതനിന്ദയ്ക്ക് പോലീസ് കേസ് എടുത്തു. ആശുപത്രിയിലെ ഇസ്ലാംമത വിശ്വാസികളായ ജീവനക്കാരുടെ പരാതിയിലാണ് നടപടി. പ്രവാചക നിന്ദ നടത്തിയ ഇരുവരെയും തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം ആളുകൾ ആശുപത്രിയ്ക്ക് മുൻപിൽ പ്രതിഷേധിച്ചു.
Post Your Comments