Latest NewsIndiaNews

മൂന്നു വയസുകാരൻ സഹോദരന്റെ മുന്നിലിട്ട് ആറു വയസുകാരിയെ പീഡിപ്പിച്ചു; മുത്തച്ഛനും ബന്ധുവും അറസ്റ്റിൽ

ഭോപ്പാൽ: മൂന്നു വയസുകാരൻ സഹോദരന്റെ മുന്നിലിട്ട് ആറു വയസുകാരിയെ പീഡിപ്പിച്ചു. മദ്ധ്യപ്രദേശിലാണ് സംഭവം. മുത്തച്ഛനും ബന്ധുവും ചേർന്നാണ് ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചത്. വ്യാഴാഴ്ച്ചയാണ് കുട്ടി പീഡനത്തിനിരയായ വിവരം പുറത്തറിയുന്നത്.

Read Also: ആശങ്ക കനക്കുന്നു; സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്‌

കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വഭാവികത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അമ്മ വിവരം അന്വേഷിച്ചപ്പോഴാണ് കുട്ടി നടന്ന കാര്യങ്ങൾ വെളിപ്പെടുത്തിയത്. കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുത്തച്ഛനെതിരെയും ബന്ധുവിനെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പോക്‌സോ വകുപ്പ് ചുമത്തിയാണ് ഇരുവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ആറു വയസുകാരിയെയും സഹോദരനെയും മുത്തച്ഛനും ബന്ധുവും കൂടി പുറത്തു കൊണ്ടു പോയിരുന്നു. ബന്ധു വീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു ഇവർ കുട്ടികളെയും കൊണ്ട് പോയത്. കുട്ടിയെ മുുറയിൽ പൂട്ടിയിട്ട ശേഷമായിരുന്നു പീഡനം. വിവരം മറ്റാരോടും പറയരുതെന്ന് ചട്ടം കെട്ടിയാണ് ഇവർ കുട്ടികളെ വീട്ടിലേക്ക് തിരികെ വിട്ടത്.

Read Also: തിരുവനന്തപുരത്തെ സ്വർണ്ണക്കവർച്ച; ജ്വല്ലറി ഉടമയ്ക്ക് നേരെ നേരത്തെ ആക്രമണം നടന്നതായി പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button