തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയിലെ 12 സീറ്റുകളില്‍ എല്‍.ഡി.എഫിന് വിജയം ഉറപ്പാണെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വിലയിരുത്തല്‍. തൃശൂര്‍ മണ്ഡലത്തില്‍ പരാജയസാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി. തൃശൂരിലെ ഇടതു സ്ഥാനാര്‍ത്ഥിയായ പി.ബാലചന്ദ്രന്‍ വന്‍പരാജയം നേരിടുകയാണെങ്കില്‍ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഏരിയ കമ്മറ്റികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും യോഗം നല്‍കിയിട്ടുണ്ടെന്നാണ് വിവരങ്ങള്‍.
Read Also : സർവേകൾ പ്രവചിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ ലഭിക്കും; വിജയം ഉറപ്പിച്ച് കോടിയേരി
മണ്ഡലത്തിലെ പ്രചരണപ്രവര്‍ത്തങ്ങളില്‍ അതൃപ്തിയും നേതാക്കള്‍ രേഖപ്പെടുത്തി. ഇവിടെ പത്മജ വേണുഗോപാലിന് വിജയസാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍. കുന്നംകുളത്ത് മന്ത്രി എ.സി മൊയ്തീന്‍ 10,000 മുതല്‍ 20,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും വടക്കാഞ്ചേരിയില്‍ 5000 മുതല്‍ 10,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി വിജയിക്കുമെന്നും യോഗം വിലയിരുത്തി.
Post Your Comments