തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതു ജനാധിപത്യ മുന്നണി വൻ വിജയം നേടുമെന്ന് കോടിയേരി ബാലകൃഷ്ണൻ. തിരുവനന്തപുരത്ത് എകെജി സെന്ററിന് മുന്നിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടുകച്ചവടങ്ങൾ ഫലം കാണുകയില്ല. തുടർഭരണം ഉറപ്പാണെന്നും കോടിയേരി പറഞ്ഞു.
എല്ലാ അവിശുദ്ധ കൂട്ടുകെട്ടുകളും പൊളിയും. ഇടതുമുന്നണിക്ക് സർവേകൾ പ്രവചിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : വിമാനത്താവളം വഴി വൻ സ്വർണവേട്ട; 1514 ഗ്രാം സ്വർണം പിടികൂടി
കോൺഗ്രസും ബിജെപിയും തമ്മിൽ വോട്ടുകച്ചവടമുണ്ടെന്നും കോടിയേരി ആരോപിച്ചു. വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ കോൺഗ്രസ് വോട്ട് കച്ചവടം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞത് ഗൗരവതരമായ കാര്യമാണ്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ മാത്രമല്ല മറ്റ് മണ്ഡലങ്ങളിലും വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്നതാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്. തോൽവി മുന്നിൽ കണ്ടുകൊണ്ടുള്ള മുൻകൂർ ജാമ്യമെടുക്കൽ കൂടിയാണിതെന്നും കോടിയേരി ആരോപിച്ചു.
Post Your Comments