കാഞ്ഞങ്ങാട്: വ്യാഴാഴ്ച വൈകുന്നേരരം പന്തു കളിക്കുന്നതിനിടെ തിരമാലക്കിടയിലെ ചുഴിയില്‍പെട്ട് ഒൻപതാം ക്ലാസ് വിദ്യാര്‍ഥി അജ്മലിനെ കാണാതായി.കടപ്പുറത്തെ സകരിയ്യയുടെ മകനാണ് അജ്മൽ.എന്നാൽ അജ്മലിനെ കാണാതായവിവരം കിട്ടിയ ഉടനെ അജാനൂര്‍ കടപ്പുറം ശ്രീ കുറുംബ ഭഗവതി ക്ഷേത്ര കമ്മിറ്റി അടിയന്തരമായി ചേര്‍ന്ന് ഒരു തീരുമാനമെടുക്കുകയും അത് ക്ഷേത്രസ്ഥാനികന് മൈക്കിലൂടെ വിളിച്ചുപറയുകയുമായിരുന്നു. “നിങ്ങള്‍ക്കിനി വിശ്രമമില്ല, തോണികളെടുത്ത് അജ്മല്‍ മോനായി തിരച്ചിലിനിറങ്ങണം, മകന്റെ ജീവന് തിരിച്ചു കിട്ടാന്‍ വിളക്കുവെച്ച് പ്രാര്‍ഥിക്കുകയും വേണം.
എന്നായിരുന്നു ആ ആഹ്വാനം”.
Also Read:സര്‍ക്കാറിന്റെ പണം അദ്ദേഹം വാങ്ങിയിട്ടില്ല; ജലീലിനെ ന്യായീകരിച്ച് മന്ത്രി ബാലന്
ആയിരക്കണക്കിന് അംഗങ്ങളുള്ള ക്ഷേത്ര അംഗങ്ങള്‍ ആരും ഒരു ജോലിക്കും പോകരുതെന്നും ആവശ്യമുള്ള വള്ളങ്ങള്‍ എടുത്ത് കടലിലും കരയിലും തിരച്ചില്‍ ദൗത്യത്തില്‍ ഏര്‍പ്പെടണമെന്നും നിര്‍ദേശം കൊടുത്തു. കുറുംബ ഭഗവതി ക്ഷേത്ര സ്ഥാനികരുടെ നിര്‍ദേശം വരുന്നതിനുമുന്നേ തന്നെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണ് ബല്ലാ കടപ്പുറത്ത് എത്തിച്ചേര്‍ന്നത്. ചിലര്‍ വീടുകളില്‍ വിളക്കുവെച്ച് പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്തു. കടപ്പുറത്ത് എത്തിയ സ്ത്രീകള്‍ സ്വന്തം മകന്റെ വിയോഗമെന്നപോലെ പൊട്ടിക്കരയുന്നുണ്ടായിരുന്നു. ഇതാണ് ഇന്ത്യയുടെ മതേതരത്വത്തിന്റെ ഭംഗി.
അന്ന് മുതൽ ആ നാട് മുഴുവൻ ജാതിമത ഭേദമില്ലാതെ അജ്മലിന് വേണ്ടി തിരച്ചിൽ തുടങ്ങി. സ്ത്രീകളായ ചിലര്‍ വീടുകളില്‍ പോയി ടോര്‍ച്ച് ലൈറ്റും ചൂട്ടും ഉപയോഗിച്ച് അര്‍ധരാത്രി വരെ ബല്ലാകടപ്പുറത്തി തീരത്ത് തന്നെയുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ 6.45ഓടടുത്താണ് 200 മീറ്ററിനപ്പുറത്തുവെച്ച്
മത്സ്യത്തൊഴിലാളിയായ മോഹനൻ ചേതനയറ്റ അജ്മലിനെ കണ്ടെത്തിയത്. ആ നാടിപ്പോൾ അജ്മലിെന്റ വേര്‍പാടിന്റെ ദു:ഖത്തില്‍ മുങ്ങിയിരിക്കുകയാണ്. അവിടുത്തെ ഓരോ വീടുകൾക്കും അജ്മലിനെ അറിയാം. മതവും മനുഷ്യനുമപ്പുറം സ്നേഹമാണ് ഏറ്റവും വലുതെന്ന തിരിച്ചറിവാണ് ഈ വാർത്ത.
Post Your Comments