ആറന്മുളയിൽ ഇടതു മുന്നണി തോൽവി സമ്മതിച്ചെന്നും പരാജയത്തിനു ന്യായീകരണം കണ്ടെത്താനാണ് ഇപ്പോള്‍ സി.പി.എം ശ്രമമെന്നും യു.ഡി.എഫ് സ്ഥാനാർഥി ശിവദാസൻ നായർ പറഞ്ഞു. കഴിഞ്ഞ തവണ ഇടതുപക്ഷത്തിന് അനുകൂലമായി കേന്ദ്രീകരിക്കപ്പെട്ട ക്രിസ്ത്യന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വോട്ടുകള്‍ ഇക്കുറി ഭിന്നിച്ചു പോയെന്നും ശിവദാസൻ നായർ കൂട്ടിച്ചേർത്തു.
‘തനിക്ക് ബി.ജെ.പി വോട്ടുകൾ ലഭിച്ചട്ടില്ല. പകരം കഴിഞ്ഞ തവണ ബി.ജെ.പിയിലേക്ക് പോയ യു.ഡി.എഫ് വോട്ടുകൾ തിരികെ വരുകയാണുണ്ടായത്. പ്രാദേശിക കാരണങ്ങളാല്‍ യു.ഡി.എഫിലെ ഒരു വിഭാഗം കഴിഞ്ഞ തവണ മാറി വോട്ടുചെയ്തു. യു.ഡി.എഫിലെ ഐക്യം, ശക്തമായ പ്രചാരണം എല്ലാം മുന്നണിയുടെ വിജയത്തിന് കാരണമാകും’. മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിന് സി.പി.എം ശ്രമിച്ചുവെന്നും ശിവദാസൻ നായർ പറഞ്ഞു
അതേസമയം, ഇടതുപക്ഷം ഉറച്ച വിജയ പ്രതീക്ഷ വെച്ചുപുലർത്തുന്ന ആറന്മുള മണ്ഡലത്തിൽ സിറ്റിങ് എം.എൽ.എ വീണ ജോർജാണ് ഇത്തവണയും ഇടത് സ്ഥാനാർഥി. കഴിഞ്ഞതവണ സിറ്റിങ് എം.എൽ.എയായിരുന്ന ശിവദാസൻ നായർക്കെതിരെ 7,646 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വീണാ ജോർജിന്റെ വിജയം. ഇത്തവണ എൻ.ഡി.എ സ്ഥാനാർഥിയായി ബിജു മാത്യുവും മണ്ഡലത്തിൽ മത്സരിച്ചിരുന്നു.
Post Your Comments