തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തിൽ ലോക് ഡൗൺ നടപ്പിലാക്കിയിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കാനും ഇടയ്ക്കിടെ കൈകൾ ശുദ്ധമാക്കാനും ഇരട്ട മാസ്ക് ഉപയോഗിക്കാനും പലപ്പോഴും സർക്കാർ തന്നെ നിർദ്ദേശങ്ങൾ നൽകി ജനങ്ങളെ ബോധവത്കരിക്കുന്നുണ്ട്. എന്നാൽ മന്ത്രി തന്നെ ഈ നിയമം കാറ്റിൽ പറത്തിയാലോ.
സാമൂഹിക അകലത്തെപ്പറ്റി പഴയ ആരോഗ്യ മന്ത്രിയോട് സംശയം ചോദിക്കുന്ന പുതിയ ആരോഗ്യ മന്ത്രി’ എന്ന ട്രോളിനൊപ്പം മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെയും നിലവിലെ ആരോഗ്യ മന്ത്രി വീണ ജോർജ്ജിന്റെയും ചിത്രങ്ങൾ പ്രചരിക്കുകയാണ്. നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയ സിപിഎം നേതാക്കളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
സാമൂഹിക അകലം പാലിക്കാത്തതിന് പൊതുജനങ്ങളിൽ നിന്നും പിഴ ഈടാക്കുന്നുണ്ട്. അതിൽ നിരവധിപേർക്ക് അമര്ഷമുണ്ട്. ഈ സാഹചര്യത്തിൽ, ‘നേതാക്കൾക്ക് കൊറോണയും സാമൂഹിക അകലവുമൊന്നും ബാധകമല്ലേ‘യെന്ന ചോദ്യമാണ് പൊതുജനങ്ങളിൽ നിന്നും ഉയരുന്നത്.
പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വേദിക്ക് പുറത്ത് മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ കൂട്ടംകൂടി നിന്നതു വിവാദത്തിലായിരുന്നു. അതിനു പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രോട്ടോക്കോൾ ലംഘനം.
Post Your Comments