Latest NewsNewsIndia

കൂച്ച്‌ബിഹാര്‍ ജില്ലയില്‍ 72 മണിക്കൂറിലേക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവും പ്രവേശിക്കരുത്; മമതയ്ക്ക് തിരിച്ചടി

വോട്ടര്‍മാരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് സിഐഎസ്‌എഫിന് വെടിയുതിര്‍ക്കേണ്ടി വന്നത്

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനിടെ സംഘർഷം. ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലെ സംഘർഷത്തിൽ കൂച്ച്‌ബിഹാറിലെ മാതഭംഗയില്‍ നടന്ന വെടിവെപ്പിൽ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ സിഐഎസ്‌എഫിന് ക്ലീന്‍ ചിറ്റ് നല്‍കി തെഞ്ഞെടുപ്പ് കമ്മീഷന്‍. പോളിങ് ബൂത്തിന് മുന്നില്‍ വരിനിന്ന വോട്ടര്‍മാരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സിഐഎസ്‌എഫിന് വെടിയുതിര്‍ക്കേണ്ടി വന്നതാണെന്നും ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ ജനക്കൂട്ടം ശ്രമിച്ചപ്പോഴാണ് സൈന്യം വെടിയുതിര്‍ത്തത് എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

read also:മേജര്‍ സന്ദീപ് ഉണ്ണികൃഷ്‍ണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ‘മേജർ’; ജൂലൈ രണ്ടിന് റിലീസ്

സംഘര്‍ഷം നടന്ന പ്രദേശത്ത് വോട്ടിങ് പുരോഗമിക്കുകയാണെന്ന് അറിയിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ് കൂച്ച്‌ബിഹാര്‍ ജില്ലയില്‍ വരുന്ന 72 മണിക്കൂറിലേക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവും പ്രവേശിക്കരുത് എന്നും ഉത്തരവിട്ടു.

വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകൾ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സന്ദര്‍ശിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button