KeralaLatest News

മാസ്‌ക് ധരിച്ചു, വാക്സിനും സ്വീകരിച്ചു , മുഖ്യമന്ത്രിയുടെ കോവിഡ്ബാധ എങ്ങനെയെന്ന് വെളിപ്പെടുത്തി സാമൂഹ്യസുരക്ഷാ മിഷന്‍

പൊതുപരിപാടികളിലെല്ലാം മാസ്‌ക് ധരിച്ച്‌ മാത്രം കാണപ്പെട്ട, കൊവിഡ് വാക്സിനും ലഭിച്ച മുഖ്യമന്ത്രിക്ക് എങ്ങനെ കൊവിഡ് ബാധിച്ചുവെന്ന ആശങ്കക്കാണ് വിശദീകരണം.

മാസ്‌ക് ധരിച്ചിട്ടും കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് വന്നത് എങ്ങനെയെന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടും മുഖ്യമന്ത്രിക്ക് രോഗം സ്ഥിരീകരിച്ചതിനെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ ചർച്ചകൾ നടക്കുന്നതിനിടെ എങ്ങനെയാണു ഇത് സംഭവിച്ചതെന്ന് വെളിപ്പെടുത്തി സാമൂഹ്യ സുരക്ഷാ മിഷൻ. പൊതുപരിപാടികളിലെല്ലാം മാസ്‌ക് ധരിച്ച്‌ മാത്രം കാണപ്പെട്ട, കൊവിഡ് വാക്സിനും ലഭിച്ച മുഖ്യമന്ത്രിക്ക് എങ്ങനെ കൊവിഡ് ബാധിച്ചുവെന്ന ആശങ്കക്കാണ് വിശദീകരണം.

ഇത്തരം സംശയങ്ങള്‍ സ്വാഭവികമാണെന്നും മുഖ്യമന്ത്രിക്ക് കോവിഡ് ബാധിച്ചത് മകളില്‍ നിന്നാണെന്നുമാണ് സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ.അഷീല്‍ വ്യക്തമാക്കിയിരിക്കുന്നത്.

56 ശതമാനം പേര്‍ക്കും രോഗം ലഭിക്കുന്നത് അവരുടെ വീടുകളില്‍ നിന്നാണ്. കാരണം വീടുകളില്‍ നാം മാസ്‌ക്ക് ധരിക്കാറില്ല. മുഖ്യമന്ത്രിയുടെ മകള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അത് തന്നെയാണ് മുഖ്യമന്ത്രിയുടെ രോഗ ഉറവിടവും- ഡോ.അഷീല്‍ വ്യക്തമാക്കി.

രണ്ടു ഡോസ് വാക്സിനും എടുത്ത് രണ്ടാഴ്ച കഴിഞ്ഞ് നമുക്ക് കിട്ടാന്‍ പോകുന്ന രോഗപ്രതിരോധമാണ് കോവിഡിനെതിരെ പൊരുതുന്നത് . അപ്പോള്‍ പോലും സമൂഹത്തില്‍ രോഗമുണ്ടെങ്കില്‍, വാക്സിനെടുത്ത ആളിനും രോഗം വരാനുള്ള സാധ്യത 20-25% ബാക്കിയുണ്ട്. എന്നുവച്ചാല്‍ വാക്സിനെടുത്താലും രോഗം സമൂഹത്തില്‍ ചുറ്റിക്കറങ്ങുന്ന കാലത്തോളം മറ്റു പ്രതിരോധ മാര്‍ഗങ്ങളും തുടരണം എന്നതാണ് മുഖ്യം.അദ്ദേഹം 1 ഡോസ് വാക്സിനേ എടുത്തിരുന്നുള്ളൂ. രണ്ടാം ഡോസെടുത്ത് രണ്ടാഴ്ച കഴിഞ്ഞാലാണ് ഈ പറയുന്ന 70-80% പ്രതിരോധം ലഭിക്കുക. ഇത്രയും പ്രതിരോധം ഇപ്പോള്‍ അദ്ദേഹത്തിനുണ്ടാവില്ല എന്നും വിദഗ്ധർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button