KeralaLatest NewsNews

ഹരീഷിന്റെ വ്യക്തിഹത്യ മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ

വാളയാര്‍: ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച ഒന്നാണ് ഹരീഷ് വാസുദേവിന്റെ ഫേസ്ബുക് പോസ്റ്റ്‌.
വാളയാറിലെ സഹോദരിമാരുടെ മരണത്തില്‍ അമ്മയെ കുറ്റപ്പെടുത്തികൊണ്ടായിരുന്നു ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്റെ ഫേസ്ബുക് പോസ്റ്റ്‌. എന്നാൽ ഇതിനെതിരെ ഇപ്പോൾ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ രംഗത്തെത്തിയിരിക്കുന്നു.
ഏപ്രില്‍ അഞ്ചിന് രാത്രി ഹരീഷ് ഇട്ട പോസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ആരോപിച്ചു. മുഖ്യമന്ത്രിക്കു വേണ്ടിയാണ് ഗൂഢാലോചനയെന്ന് ആരോപിക്കുന്ന ഇവര്‍ ഫേസ്ബുക്ക് പോസ്റ്റിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്നും പറഞ്ഞു.

Also Read:പനിയും തലവേദനയുമല്ല; കോവിഡ് രണ്ടാം വരവിൽ പുതിയതായി മൂന്ന് ലക്ഷണങ്ങൾ കൂടി

ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതാണ് ഇത്തരം ഒരു പോസ്റ്റിന് കാരണമായത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തിഹത്യ നടത്തിയതില്‍ നിയമനടപടി വേണം. തികച്ചും വസ്തുത വിരുദ്ധമാണ് ഹരീഷ് വാസുദേവന്‍റെ ഫേസ്ബുക്ക് പോസ്റ്റെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ആരോപിച്ചു. വാളയാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും, തുടര്‍ നിയമനടപടികളിലേക്ക് നീങ്ങുമെന്നും ഇവര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button