KeralaLatest NewsNews

അപകടത്തിൽപ്പെട്ട വാഹനം തിരികെ ആവശ്യപ്പെട്ടതിന് അച്ഛനും മകനും കസ്റ്റഡി മർദ്ദനം; പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി

തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനിൽ അച്ഛനും മകനും കസ്റ്റഡി മർദ്ദനം. കൊട്ടാരക്കര പോലീസ് സ്‌റ്റേഷനിലാണ് സംഭവം. തൃക്കണ്ണമംഗൽ സ്വദേശി ശശിയ്ക്കും മകൻ ശരത്തിനുമാണ് മർദ്ദനമേറ്റത്.

Read Also: അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞ സംഭവത്തിൽ പ്രതിഷേധം ശക്തം; ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നാമജപമാർച്ചുമായി ആനപ്രേമികൾ

അപകടത്തിൽപ്പെട്ട വാഹനം തിരികെ ആവശ്യപ്പെട്ടതിനാണ് പോലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ചതെന്നാണ് ഇവരുടെ ആരോപണം. ശശിയുടെ ഇരു ചെകിടത്തും പോലീസ് ഉദ്യോഗസ്ഥർ അടിച്ചെന്നും ശരത്തിന്റെ സ്വകാര്യ ഭാഗത്ത് ഉൾപ്പെടെ മർദ്ദിച്ചുവെന്നും പരാതിയുണ്ട്. പരിക്കേറ്റ ശരത്തിനേയും ശശിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊട്ടാരക്കാര താലൂക്ക് ആശുപത്രിയിലാണ് ഇവർ ചികിത്സയിലുള്ളത്.

Read Also: തന്റെ ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ തൂക്കി വിറ്റ സംഭവത്തില്‍ പ്രതികരിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണ.എസ്. നായര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button