തിരുവല്ല : ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞ സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധ സമരവുമായി ആനപ്രേമികൾ. ഭക്തരും ആനപ്രേമികളും ഉൾപ്പെടെയുള്ളവരാണ് സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാർക്ക് അർഹമായ ശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നാമജപമാർച്ച് നടത്തിയത്.
Read Also: ലോകായുക്തയുടെ കണ്ടെത്തൽ ഗൗരവതരം; പിണറായി സർക്കാരിലെ മന്ത്രിമാർക്ക് ഉറപ്പാണ് ജയിലെന്ന് കെ സുരേന്ദ്രൻ
അമ്പലപ്പുഴ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നിന്നാണ് നാമജപമാർച്ച് ആരംഭിച്ചത്. പടിഞ്ഞാറെ നടയിലെ ആനക്കൊട്ടിലിൽ സമാപിച്ച മാർച്ചിൽ വനിതകൾ ഉൾപ്പെടെ നിരവധി പേരാണ് പങ്കെടുത്തത്. ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് ആനപ്രേമികളുടെ തീരുമാനം.
ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞത്. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ദേവസ്വം ബോർഡിനെതിരെ ഉയരുന്നത്.
Post Your Comments