
കൊവിഡ് രോഗബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആശുപത്രി വിട്ടു. ആറ് ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം കോവിഡ് നെഗറ്റീവ് ആയതിനെത്തുടര്‍ന്നാണ് സച്ചിന്‍ ഇന്ന് ആശുപത്രി വിട്ടത്. മാർച്ച് 27 നാണ് സച്ചിന് കൊറോണ സ്ഥിരീകരിച്ചത്
ആശുപത്രിയിൽ നിന്നും വീട്ടിൽ എത്തി. വീട്ടിൽ നിരീക്ഷണത്തിൽ തുടരും. നന്മയ്ക്കായി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി. പരിചരിച്ച ആരോഗ്യപ്രവർത്തകരോട് കടപ്പെട്ടിരിക്കുന്നു.- സച്ചിൻ ട്വിറ്ററിൽ കുറിച്ചു.
വിശ്രമത്തിലാണെങ്കിലും ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം അദ്ദേഹം നിരീക്ഷണത്തിൽ തുടരും. കഴിഞ്ഞ മാസം നടന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ സച്ചിനൊപ്പം കളിച്ച യൂസഫ് പത്താനും ഇര്‍ഫാന്‍ പത്താനും എസ് ബദരീനാഥിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Post Your Comments