CricketLatest NewsNewsSports

സച്ചിൻ കോവിഡ് മുക്തനായി’ ആശുപത്രി വിട്ടു

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ കോവിഡ് ഭേദമായതിനെത്തുടർന്ന് ആശുപത്രി വിട്ടു. ആറു ദിവസത്തെ ആശുപത്രിവാസത്തിനു ശേഷമാണ് സച്ചിൻ ഇന്ന് വീട്ടിൽ തിരിച്ചെത്തിയത്. രോഗമുക്തനായി വീട്ടിലെത്തിയ കാര്യം സച്ചിൻ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ആറു ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ആശുപത്രി വിടുകയാണെന്നും വീട്ടിലെത്തിയാലും ഐസൊലേഷനിൽ കഴിയുമെന്നും സച്ചിൻ ട്വിറ്ററിൽ കുറിച്ചു.

ആശുപത്രിൽ തന്നെ ചികിത്സിച്ച ആരോഗ്യപ്രവർത്തകർക്കും തനിക്കുവേണ്ടി പ്രാർത്ഥിച്ച ആരാധകർക്കും സച്ചിൻ നന്ദി അറിയിച്ചു. മാർച്ച് 27-നാണ് സച്ചിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ആറു ദിവസങ്ങൾക്കു ശേഷം ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മുൻകരുത്തലെന്ന നിലയ്ക്ക് താരത്തെ ആശുപത്രയിൽ പ്രവേശിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button