ന്യൂഡൽഹി ∙ ഛത്തീസ്ഗഡിലെ ബസ്തർ വനമേഖലയിൽ ഏറ്റുമുട്ടലിനിടെ തടവിലാക്കിയ സിആർപിഎഫ് ജവാൻ രാകേശ്വർ സിങ് മൻഹസിന്റെ ചിത്രം മാവോയിസ്റ്റുകൾ പുറത്തുവിട്ടു. മാവോയിസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള അജ്ഞാത സ്ഥലത്ത് മൻഹസ് ഇരിക്കുന്ന ചിത്രമാണു പ്രാദേശിക മാധ്യമപ്രവർത്തകന് അയച്ചത്.
ഇദ്ദേഹത്തെ ഉപദ്രവിക്കില്ലെന്നും മോചനത്തിനുള്ള ചർച്ചകൾക്കായി മധ്യസ്ഥരെ നിയോഗിക്കണമെന്നും മാവോയിസ്റ്റുകൾ ആവശ്യപ്പെട്ടിരുന്നു. സാമൂഹിക പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവരെ മധ്യസ്ഥരായി നിയോഗിക്കുന്നതു സിആർപിഎഫിന്റെ പരിഗണനയിലുണ്ട്.
read also : ബിജെപി പ്രവർത്തകന്റെ വീട് ആക്രമിക്കാൻ കൊണ്ടുവന്ന നാടൻ ബോംബ് പൊട്ടി ഡിവൈഎഫ്ഐ നേതാവിന് ഗുരുതര പരിക്ക്
കഴിഞ്ഞ മേയിൽ മാവോയിസ്റ്റുകൾ തടവിലാക്കിയ പൊലീസ് കോൺസ്റ്റബിൾ സന്തോഷ് കട്ടമിനെ സാമൂഹിക പ്രവർത്തകരുടെ മധ്യസ്ഥ ശ്രമങ്ങളെത്തുടർന്ന് ഒരാഴ്ചയ്ക്കു ശേഷം മോചിപ്പിച്ചിരുന്നു. മൻഹസിനെ മോചിപ്പിക്കാൻ നടപടി വേണമെന്ന് ബന്ധുക്കൾ കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചു. മോചനം ആവശ്യപ്പെട്ടു ജമ്മു–അഖ്‌നൂർ ദേശീയപാത നാട്ടുകാർ ഉപരോധിച്ചു.
Post Your Comments