ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം 24 ആയി. ശനിയാഴ്ച സുക്മ, ബിജാപുര്‍ ജില്ലകളുടെ അതിര്‍ത്തിയായ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടയാത്. ഞായറാഴ്ച വനമേഖലയില്‍നിന്ന് 19 ജവാന്മാരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു.
വെള്ളിയാഴ്ച രാത്രിയായിരുന്നു രണ്ടായിരത്തോളം സുരക്ഷാസൈനികര്‍ തെക്കന്‍ ബസ്തര്‍ വനമേഖലയില്‍ മാവോയിസ്റ്റ്വേട്ട ആരംഭിച്ചത്. താരെം, ഉസൂര്‍, പാമേദ്, മിന്‍പ, നര്‍സപുരം എന്നിങ്ങനെ അഞ്ചിടത്തുനിന്നായിരുന്നു സുരക്ഷാസൈന്യം മാവോയിസ്റ്റുകളെ നേരിട്ടത്. താരെമില്നിന്നു വനമേഖലയിലേക്കു കടന്ന സുരക്ഷാസൈനികര്‍ക്കു നേരെയാണു പിഎല്‍ജിഎ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നടന്ന എറ്റവും വലിയ മാവോയിസ്റ്റ് ആക്രമണങ്ങളിലൊന്നാണ് ബിജാപൂരില്‍ നടന്നത്. അതേസമയം സൈന്യം മാവോയിസ്റ്റുകളുടെ പ്രദേശങ്ങൾ വളയുകയാണ്. നാല് സേനാ വിഭാഗങ്ങളാണ് ഭീകരരുടെ താവളങ്ങൾ വളയുന്നത്. തെരച്ചിൽ ഊര്‍ജിതമായതോടെ ഗ്രാമത്തിൽ ഒരു വീടുകളിലും ആളുകൾ ഇല്ല. ഇതിനെ കുറിച്ചും അന്വേഷണം തുടരുകയാണ്.
Post Your Comments