കടയ്ക്കൽ /കൊല്ലം : ബിജെപി പ്രവർത്തകന്റെ വീട് ആക്രമിക്കാൻ കൊണ്ടുവന്ന നാടൻ ബോംബ് കയ്യിലിരുന്നു പൊട്ടി ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിക്കു ഗുരുതര പരുക്ക്. മേഖലാ സെക്രട്ടറി കുറ്റിക്കാട് വടക്കേവയൽ ശ്രീഭവനിൽ വിഷ്ണുലാൽ (30), ആൽത്തറമൂട് ഇന്ദു ഭവനിൽ വിശാഖ് (32) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
read also: പണപ്പിരിവും അഴിമതിയും അടുത്ത മന്ത്രിയും കുടുങ്ങി, വെട്ടിലായി മഹാരാഷ്ട്ര സർക്കാർ
കഴിഞ്ഞ ദിവസം രാത്രി 10.30ന് ആയിരുന്നു സംഭവം. ബിജെപി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് വടക്കേവയൽ രതിരാജന്റെ വീടിനു നേരെ ആക്രമണം നടത്താനാണു ബോംബെത്തിച്ചതെന്നു പൊലീസ് പറഞ്ഞു.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വടക്കേ വയല്‍ വാര്‍ഡില്‍ സ്ഥാനാര്‍ഥിയായിരുന്ന ബിജെപി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്‍റ് വടക്കേവയല്‍ രതിരാജന്‍റെ വീടിനു നേരെ ആക്രമണം നടത്താനാണ് ബോംബ് കൊണ്ടുവന്നത്.
രാത്രി രതിരാജന്‍റെ വീട്ടിലെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ വിഷ്ണുലാലും പ്രവര്‍ത്തകനായ വിശാഖും വീടിനു നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ വീടിന്‍റെ ജനല്‍ചില്ലുകള്‍ തകരുകയും വീട്ടുകാര്‍ വീടിന് പുറത്തിറങ്ങുകയും ചെയ്തു. ഇതിനിടെയാണ് കൈവശമുണ്ടായിരുന്ന ബോംബ് പൊട്ടിത്തെറിച്ച് വിഷ്ണുലാലിന് പരിക്കേറ്റത്. ഉടന്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട വിഷ്ണുലാലിനെ കൂടെയുണ്ടായിരുന്നവര്‍ കടയ്ക്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കൈക്ക് ഗുരുതര പരിക്കുള്ളതിനാല്‍ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി അനില്‍ കുമാര്‍, കടയ്ക്കല്‍ സി.ഐ ഗിരിലാല്‍, എസ്.ഐ സെന്തില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി.
Post Your Comments