ന്യൂഡല്‍ഹി : ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി. സൈനികരുടെ വീരമൃത്യു രാജ്യം മറക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.സുക്മ ജില്ലയില്‍ ഉണ്ടായ മാവോയിസ്റ്റ് ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ധീര സൈനികര്‍ക്ക് ആദരാഞ്ജലികള്‍. സൈനികരുടെ വീരമൃത്യു രാജ്യം ഒരിക്കലും മറക്കില്ല. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റ സൈനികര്‍ വേഗത്തില്‍ സുഖപ്പെടാന്‍ താന്‍ പ്രാര്‍ത്ഥിക്കുന്നു – മോദി ട്വിറ്ററില്‍ കുറിച്ചു.
സുക്മ ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ അഞ്ച് സൈനികരും ഡിസ്ട്രിക്‌ട് റിസേര്‍വ് ഗരുഡിന്റെ 12 സൈനികരുമുള്‍പ്പെടെ 17 സൈനികരാണ് വീരമൃത്യു വരിച്ചത്.കഴിഞ്ഞ ദിവസം സുക്മയിലെ വനമേഖലയായ മിന്‍പയിലാണ് ഉച്ചക്ക് 2.30ഓടെ ഏറ്റുമുട്ടലുണ്ടായത്. ചിന്തഗുഫ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റുമുട്ടലുണ്ടായത്. മിന്‍പ വനമേഖലയില്‍ സുരക്ഷാ സേന നടത്തിയ പരിശോധനക്കിടെ ഭീകരര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
നേരത്തെ, 13 സൈനികരെ കാണാനില്ലെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഡിസ്ട്രിക്‌ട് റിസേര്‍വ് ഗരുഡ്(ഡിആര്‍ജി), സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്, കോബ്ര സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ 15 ജവാന്‍മാര്‍ക്ക് പരിക്കേറ്റിരുന്നു. അഞ്ചോളം കമ്മ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന വധിച്ചെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
Post Your Comments