Latest NewsKeralaNattuvarthaNews

മൻസൂർ കൊലപാതകം; രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറഞ്ഞുവെന്ന് കോടിയേരി, പ്രവർത്തകർക്ക് താക്കീത്

എന്തെല്ലാം പ്രകോപനമുണ്ടായാലും കൊലപാതകത്തിലേക്ക് ഒരു സംഭവവും എത്താന്‍ പാടില്ലെന്നും കൊലപാതകം ആര് നടത്തിയാലും അംഗീകരിക്കില്ലെന്നും സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്തെല്ലാം പ്രകോപനമുണ്ടായാലും കൊലപാതകത്തിലേക്ക് ഒരു സംഭവവും എത്താന്‍ പാടില്ല. ഒരു കാരണവശാലും വീടുകളിലും പാർട്ടി ഓഫീസുകളിലും കയറിയുള്ള അക്രമമുണ്ടാവരുത്. കൊലപാതകം ആര് നടത്തിയാലും അംഗീകരിക്കില്ല. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയുണ്ടാവണം. സമാധാനം പുന:സ്ഥാപിക്കാന്‍ പാർട്ടി പ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കണം’. കോടിയേരി പറഞ്ഞു. ഒരു തരത്തിലുള്ള പ്രകോപനത്തിലും ആരും പെട്ടുപോവരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസവും പോളിങ്ങ് സമാധാനപരമായിരുന്നു. അതിനു ശേഷമാണ് ചില അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button