KeralaNattuvarthaLatest NewsNews

പൊലീസിന്റെ മോശം പെരുമാറ്റം ഒറ്റപ്പെട്ട സംഭവമാണെന്ന് ന്യായീകരിച്ച് കോടിയേരി ബാലകൃഷ്ണൻ

കണ്ണൂർ: പോലീസിന്റെ മോശം പെരുമാറ്റം ഒറ്റപ്പെട്ട സംഭവമാണെന്ന് ന്യായീകരിച്ച് കോടിയേരി ബാലകൃഷ്ണൻ. കോവളത്തെ വിദേശിയുടെ പരാതിയിൽ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും, തെറ്റുകൾ തിരുത്താനുള്ളതാണെന്നും കോടിയേരി പറഞ്ഞു.

Also Read:ഗസ്റ്റ് ഹൗസിൽ നിന്ന് സമാധിവരെ കാൽനടയായി വന്ന മന്ത്രി, തികഞ്ഞ ആദരവ് തോന്നി, ലാൽ സലാം സഖാവെ: അരുൺ ഗോപി

ഡി ലിറ്റ് തീരുമാനിക്കുന്നതും കൊടുക്കുന്നതും സര്‍വകലാശാലയാണ് സർക്കാരല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. രമേശ് ചെന്നിത്തല ഉയര്‍ത്തിയ ഡിലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ തന്നെ മറുപടി പറയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എക്കാലത്തുമുള്ള പോലെ പൊലീസിനെതിരെ ഒറ്റപ്പെട്ട വിമര്‍ശനങ്ങള്‍ ഉണ്ടെന്ന് കോടിയേരി പറഞ്ഞു. പ്രതിപക്ഷത്ത് എപ്പോഴും അനൈക്യമാണെന്നും അവരത് തീര്‍ക്കട്ടെയെന്നും കെ റെയിലില്‍ ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button